തിരുവനന്തപുരം ജില്ലയിൽ പുതിയ കണ്ടെയിന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു

കണ്ടെയിന്‍മെന്റ് സോണുകളില്‍ ഒരുതരത്തിലുള്ള ലോക്ക്ഡൗണ്‍ ഇളവുകളും ബാധകമായിരിക്കില്ലെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

Update: 2020-08-06 06:30 GMT
തിരുവനന്തപുരം ജില്ലയിൽ പുതിയ കണ്ടെയിന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തെ തുടർന്ന് തിരുവനന്തപുരം ജില്ലയിൽ പുതിയ കണ്ടെയിന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു. പൂവച്ചൽ ഗ്രാമ പഞ്ചായത്തിനു കീഴിലെ മുണ്ടുകോണം, പൊന്നെടുത്താക്കുഴി, പെരിങ്ങമല ഗ്രാമ പഞ്ചായത്തിനു കീഴിലെ ഇടിഞ്ഞാർ, കിളിമാനൂർ ഗ്രാമപഞ്ചായത്തിനു കീഴിലെ മലയമഠം, കല്ലിയൂർ ഗ്രാമപഞ്ചായത്തിനു കീഴിലെ ഓഫീസ് എന്നീ വാർഡുകളെ കണ്ടെയിന്‍മെന്റ് സോണായി ജില്ലാ കലക്ടര്‍ ഡോ. നവജ്യോത് ഖോസ പ്രഖ്യാപിച്ചു.

ഈ വാര്‍ഡുകളോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലും ജാഗ്രത പുലര്‍ത്തണം. ഈ പ്രദേശങ്ങളില്‍ നിശ്ചയിച്ചിരുന്ന പൊതുപരീക്ഷകള്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ നടത്താന്‍ പാടില്ല. കണ്ടെയിന്‍മെന്റ് സോണുകളില്‍ ഒരുതരത്തിലുള്ള ലോക്ക്ഡൗണ്‍ ഇളവുകളും ബാധകമായിരിക്കില്ലെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

അതേസമയം, തിരുവനന്തപുരം കോർപ്പറേഷനു കീഴിലെ കടപ്പനക്കുന്ന്, തൈക്കാട്, തമ്പാനൂർ, കല്ലറ ഗ്രാമപഞ്ചായത്തിന്നു കീഴിലെ ചെറുവാളം, തെങ്ങുംകോട്, പരപ്പിൽ, കല്ലവ് വരമ്പ് , മുതുവിള, വെമ്പായം ഗ്രാമ പഞ്ചായത്തിനു കീഴിലെ തീപ്പുകൽ, കുറ്റ്യാണി, നെടുവേലി, പാങ്ങോട് ഗ്രാമപഞ്ചായത്തിനു കീഴിലെ ഭരതന്നൂർ എന്നീ വാർഡുകളെ കണ്ടെയിൻമെൻ്റ് സോൺ പട്ടികയിൽ നിന്നും ഒഴിവാക്കി. 

Tags: