ന്യൂസിലന്റ് വെടിവയ്പ്പ്: അന്‍സിയുടെ മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കും
24 മണിക്കൂറിനകം മൃതദേഹം വിട്ടുനല്‍കുമെന്നാണ് പോലിസ് അധികൃതര്‍ ഹൈക്കമ്മീഷണറെ ഇന്നുരാവിലെ അറിയിച്ചത്. മൃതദേഹം നാല് ദിവസത്തിനകം നാട്ടിലെത്തിക്കാന്‍ കഴിയുമെന്ന് നോര്‍ക്ക റൂട്‌സ് അധികൃതര്‍ പറഞ്ഞു.
തിരുവനന്തപുരം: ന്യൂസിലാന്റിലെ ക്രൈസ്റ്റ്ചര്‍ച്ചിലെ മുസ്ലിം പള്ളിയില്‍ ഭീകരാക്രമണത്തിനിടെ മരിച്ച കൊടുങ്ങല്ലൂര്‍ സ്വദേശിനി അന്‍സിയുടെ മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കുന്നതിന് നടപടി സ്വീകരിച്ചു വരികയാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശപ്രകാരം നോര്‍ക്ക റൂട്‌സ് ന്യൂസിലന്റിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്.
ഹൈക്കമ്മീഷണര്‍ ന്യൂസിലന്‍ഡ് പോലിസ് അധികൃതരുമായി സംസാരിച്ചിരുന്നു. 24 മണിക്കൂറിനകം മൃതദേഹം വിട്ടുനല്‍കുമെന്നാണ് പോലിസ് അധികൃതര്‍ ഹൈക്കമ്മീഷണറെ ഇന്നുരാവിലെ അറിയിച്ചത്. മൃതദേഹം വിട്ടുകൊടുത്താല്‍ നാല് ദിവസത്തിനകം നാട്ടിലെത്തിക്കാന്‍ കഴിയുമെന്ന് നോര്‍ക്ക റൂട്‌സ് അധികൃതര്‍ പറഞ്ഞു.