നെയ്യാറ്റിന്‍കരയില്‍ അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവം: ബാങ്ക് ഉദ്യോഗസ്ഥരുടെ സമ്മര്‍ദ്ദമുണ്ടെന്ന ആരോപണത്തില്‍ തെളിവില്ലെന്നു പോലിസ് ഹൈക്കോടതിയില്‍
ലേഖയും മകള്‍ വൈഷ്ണവിയും കഴിഞ്ഞ 14 നാണ് വീട്ടില്‍ തീ കൊളുത്തി മരിച്ചത്. ബാങ്കിന്റെ ജപ്തി നടപടിയെ തുടര്‍ന്നു ആത്മഹത്യ ചെയ്തുവെന്നായിരുന്നു പ്രാഥമിക ഘട്ടത്തില്‍ പ്രചരിച്ചത്. പോലിസ് കണ്ടെടുത്ത ആത്മഹത്യാ കുറിപ്പില്‍ മരണകാരണം കുടുംബ പ്രശ്‌നങ്ങളാണെന്നു വ്യക്തമാക്കിയിരുന്നുവെന്നു റിപോര്‍ട്ടില്‍ പറയുന്നു.ജപ്തി നടപടികള്‍ സംബന്ധിച്ച് അഡ്വക്കറ്റ് കമ്മീഷണറുടെ മൊഴി രേഖപ്പെടുത്തണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം സിജെഎം കോടതിയില്‍ ഹരജി സമര്‍പ്പിച്ചിട്ടുണ്ടെന്നു വെള്ളറട സി ഐ സമര്‍പ്പിച്ച റിപോര്‍ട്ടില്‍ പറയുന്നു. ആത്മഹത്യാ കുറിപ്പില്‍ ബാങ്ക് ഉദ്യോഗസ്ഥര്‍ക്ക് ഏതെങ്കിലും തരത്തിലുള്ള പങ്കിനെപ്പറ്റി പരാമര്‍ശിച്ചിട്ടില്ലെന്നും റിപോര്‍ട്ടില്‍ പറയുന്നു
കൊച്ചി: നെയ്യാറ്റിന്‍കരയില്‍ ലേഖയും മകള്‍ വൈഷ്്ണവിയും ആത്മഹത്യ ചെയ്ത കേസില്‍ ബാങ്ക് ഉദ്യോഗസ്ഥരുടെ സമ്മര്‍ദ്ദമുണ്ടെന്ന ആരോപണത്തില്‍ തെളിവില്ലെന്നു ഹൈക്കോടതിയില്‍ പോലിസ് റിപോര്‍ട്ട്. അത്മഹത്യ ചെയ്ത ലേഖയുടെ ഭര്‍ത്താവ് ചന്ദ്രനെതിരെയുള്ള ജപ്തി നടപടി നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ടു സമര്‍പ്പിച്ച ഹരജിയിലാണ് വെള്ളറട സി ഐ റിപോര്‍ട്ട് സമര്‍പ്പിച്ചത്. ലേഖയും മകള്‍ വൈഷ്ണവിയും കഴിഞ്ഞ 14 നാണ് വീട്ടില്‍ തീ കൊളുത്തി മരിച്ചത്. ബാങ്കിന്റെ ജപ്തി നടപടിയെ തുടര്‍ന്നു ആത്മഹത്യ ചെയ്തുവെന്നായിരുന്നു പ്രാഥമിക ഘട്ടത്തില്‍ പ്രചരിച്ചത്. പോലിസ് കണ്ടെടുത്ത ആത്മഹത്യാ കുറിപ്പില്‍ മരണകാരണം കുടുംബ പ്രശ്‌നങ്ങളാണെന്നു വ്യക്തമാക്കിയിരുന്നുവെന്നു റിപോര്‍ട്ടില്‍ പറയുന്നു.
2005 ജനുവരി 12 ന് ചന്ദ്രന്‍ 5 ലക്ഷം രൂപ കാനറ ബാങ്കില്‍ നിന്നു ലേഖയുടെ ജാമ്യത്തിലാണ് എടുത്തത്. വസ്തുവും വീടും വില്‍ക്കുന്നതിന് 2019 ഫെബ്രുവരി 13ന് 37,35,000 രൂപയുടെ വില്‍പന നോട്ടിസ് പ്രസിദ്ധീകരിച്ചിരുന്നു. തിരുവനന്തപുരം സിജെഎം കോടതിയുടെ ഉത്തരവു പ്രകാരം കഴിഞ്ഞ മെയ് 10ന് വീടും സ്ഥലവും ഏറ്റെടുക്കുന്നതിന് അഡ്വക്കറ്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘം ഇവരുടെ വീട്ടിലെത്തിയിരുന്നു. ലേഖയുടെയും മകളുമടക്കമുള്ളവര്‍ മെയ് 14 വരെ സാവകാശം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘം തിരികെ പോയെന്നു റിപോര്‍ട്ടില്‍ പറയുന്നു. മെയ് 14 വരെ വായ്പ തുകയില്‍ ഒന്നും തന്നെ അടച്ചില്ലെന്നും റിപോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. ഇതിനു ശേഷമാണ് അമ്മയും മകളും ആത്മഹത്യ ചെയ്തത്. ജപ്തി നടപടികള്‍ സംബന്ധിച്ച് അഡ്വക്കറ്റ് കമ്മീഷണറുടെ മൊഴി രേഖപ്പെടുത്തണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം സിജെഎം കോടതിയില്‍ ഹരജി സമര്‍പ്പിച്ചിട്ടുണ്ടെന്നു വെള്ളറട സി.ഐ സമര്‍പ്പിച്ച റിപോര്‍ട്ടില്‍ പറയുന്നു. ആത്മഹത്യാ കുറിപ്പില്‍ ബാങ്ക് ഉദ്യോഗസ്ഥര്‍ക്ക് ഏതെങ്കിലും തരത്തിലുള്ള പങ്കിനെപ്പറ്റി പരാമര്‍ശിച്ചിട്ടില്ലെന്നും റിപോര്‍ട്ടില്‍ പറയുന്നു.