അതിഥി തൊഴിലാളികളെ നാട്ടിലേക്ക് മടങ്ങാന്‍ നിര്‍ബന്ധിക്കരുതെന്ന് ഡിജിപി

നാട്ടിലേയ്ക്ക് പോവാന്‍ താല്‍പര്യമുള്ള അതിഥി തൊഴിലാളികള്‍ മാത്രം മടങ്ങിയാല്‍ മതിയാവും.

Update: 2020-05-02 14:40 GMT

തിരുവനന്തപുരം: അതിഥി തൊഴിലാളികളെ സ്വന്തം നാടുകളിലേയ്ക്ക് മടങ്ങാന്‍ പ്രേരിപ്പിക്കുകയോ സമ്മര്‍ദം ചെലുത്തുകയോ ചെയ്യരുതെന്ന് സംസ്ഥാന പോലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ജില്ലാ പോലിസ് മേധാവിമാര്‍ക്ക് നിര്‍ദേശം നല്‍കി. നാട്ടിലേയ്ക്ക് പോവാന്‍ താല്‍പര്യമുള്ള അതിഥി തൊഴിലാളികള്‍ മാത്രം മടങ്ങിയാല്‍ മതിയാവും.

സ്വന്തം സംസ്ഥാനത്തേയ്ക്ക് തിരികെപ്പോവാന്‍ ആരെയും നിര്‍ബന്ധിക്കില്ല. അതുപോലെതന്നെ, മടങ്ങാന്‍ താല്‍പര്യമുള്ളവരെ തൊഴില്‍ദാതാക്കള്‍ തടയാനും പാടില്ല. മടങ്ങുന്നവര്‍ കുടുംബത്തെ സന്ദര്‍ശിച്ചശേഷം തിരിച്ചുവന്ന് കേരളത്തിലെ ജോലികള്‍ തുടരണമെന്നും സംസ്ഥാന പോലിസ് മേധാവി അഭ്യര്‍ഥിച്ചു.   

Tags:    

Similar News