പൗരത്വ നിയമ ഭേദഗതി ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ ഹരജി

കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമം ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണമെന്നും റദ്ദാക്കണമെന്നുമാവശ്യപ്പെട്ട് ആലുവ എടത്തല സ്വദേശിയായ എം എസ് ഷമീം നല്‍കിയ ഹരജിയാണ് കോടതി പരിഗണിച്ചത്.സുപ്രീം കോടതിയില്‍ പരിഗണനയിലിരിക്കുന്ന ഹരജിയുടെ വിശദാംശങ്ങള്‍ ബോധ്യപ്പെട്ട ശേഷം പരിഗണിക്കാമെന്നു കോടതി വ്യക്തമാക്കി.വിഷയം ജനുവരി 22ന് സുപ്രീം കോടതിയുടെ പരിഗണനയില്‍ വരുന്നതും ഇത് സംബന്ധിച്ച് ഹൈക്കോടതികളിലുള്ള ഹരജികള്‍ സുപ്രീം കോടതിയിലേക്ക് വിളിച്ചുവരുത്തണമെന്ന കേന്ദ്ര സര്‍ക്കാറിന്റെ അപേക്ഷ നിലവിലുള്ളതും പരിഗണിച്ചാണ് ഡിവിഷന്‍ബെഞ്ച് ഹരജി അടുത്തയാഴ്ചത്തേക്ക് മാറ്റിയത്

Update: 2020-01-16 14:59 GMT

കൊച്ചി: പൗരത്വ നിയമ ഭേദഗതി ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജി അടുത്തയാഴ്ച പരിഗണിക്കാനായി മാറ്റി. കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമം ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണമെന്നും റദ്ദാക്കണമെന്നുമാവശ്യപ്പെട്ട് ആലുവ എടത്തല സ്വദേശിയായ എം. എസ് ഷമീം നല്‍കിയ ഹരജിയാണ് കോടതി പരിഗണിച്ചത്.സുപ്രീം കോടതിയില്‍ പരിഗണനയിലിരിക്കുന്ന ഹരജിയുടെ വിശദാംശങ്ങള്‍ ബോധ്യപ്പെട്ട ശേഷം പരിഗണിക്കാമെന്നു കോടതി വ്യക്തമാക്കി.

വിഷയം ജനുവരി 22ന് സുപ്രീം കോടതിയുടെ പരിഗണനയില്‍ വരുന്നതും ഇത് സംബന്ധിച്ച് ഹൈക്കോടതികളിലുള്ള ഹരജികള്‍ സുപ്രീം കോടതിയിലേക്ക് വിളിച്ചുവരുത്തണമെന്ന കേന്ദ്ര സര്‍ക്കാറിന്റെ അപേക്ഷ നിലവിലുള്ളതും പരിഗണിച്ചാണ് ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍, ജസ്റ്റിസ് ഷാജി പി ചാലി എന്നിവരടങ്ങുന്ന ഡിവിഷന്‍ബെഞ്ച് ഹരജി അടുത്തയാഴ്ചത്തേക്ക് മാറ്റിയത്.ഹരജി സുപ്രീം കോടതിയില്‍ സമര്‍പ്പിക്കുന്നതാണ് ഉചിതമെന്ന് കേസ് പരിഗണിക്കുന്നതിനിടെ കോടതി ഹരജിക്കാരനോട് നിര്‍ദേശിച്ചെങ്കിലും ഭരണഘടന വിരുദ്ധമായ നടപടി ഹൈക്കോടതിയില്‍ ചോദ്യം ചെയ്യാനുള്ള അവകാശം ഉപയോഗിക്കുകയാണെന്നും ഡിവിഷന്‍ബെഞ്ച് ഹരജി പരിഗണിക്കണമെന്നും ഹരജിക്കാരന്‍ ആവശ്യപ്പെട്ടു. മറ്റ് പല ഹൈകോടതികളിലും നിയമം ചോദ്യം ചെയ്ത് ഹരജികള്‍ നിലവിലുണ്ടെന്നും ഹരജിക്കാരന്‍ ചൂണ്ടിക്കാട്ടി. 

Tags:    

Similar News