കേരളത്തില്‍ വീണ്ടും കൊവിഡ് മരണം; ചികില്‍സയിലായിരുന്ന മലപ്പുറം സ്വദേശി മരിച്ചു

മലപ്പുറം രണ്ടത്താണി സ്വദേശി മൂസയാണ് (72) മരിച്ചത്. മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയവെയാണ് മരണം സംഭവിച്ചത്.

Update: 2020-08-27 05:14 GMT

മലപ്പുറം: കേരളത്തില്‍ കൊവിഡ് ബാധിച്ച് ഒരാള്‍കൂടി മരിച്ചു. മലപ്പുറം രണ്ടത്താണി സ്വദേശി മൂസയാണ് (72) മരിച്ചത്. മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയവെയാണ് മരണം സംഭവിച്ചത്. ശ്വാസകോശസംബന്ധമായ രോഗങ്ങളും രക്താതിമര്‍ദനം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്നാണ് കോട്ടയ്ക്കലിലെ സ്വകാര്യാശുപത്രിയില്‍നിന്ന് മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്.

ശ്വസിക്കുന്നതിന് ഏറെ ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നു. ഇദ്ദേഹത്തിന്റെ കൊവിഡ് പരിശോധനാഫലം പോസിറ്റീവായതിനെത്തുടര്‍ന്ന് കൊവിഡ് ഐസിയുവിലേക്ക് മാറ്റി. തുടര്‍ന്ന് കൊവിഡ് ചികില്‍സ ആരംഭിച്ചു. എന്നാല്‍, സ്ഥിതി വഷളായതിനെത്തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റുകയും ഇന്ന് രാവിലെ മരണപ്പെടുകയുമായിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. 

Tags:    

Similar News