പിഴയടക്കാന്‍ ഓണ്‍ലൈന്‍ സംവിധാനം; എറണാകുളത്ത് പോലിസ് ഈ-ചെലാന്‍ നടപ്പിലാക്കുന്നു
പിഴ അടക്കേണ്ടി വന്നാല്‍ വാഹന ഉടമയ്ക്കും ഡ്രൈവര്‍ക്കും പരിശോധനാ സ്ഥലത്ത് വച്ച് തന്നെ ക്രെഡിറ്റ്/ഡബിറ്റ് കാര്‍ഡുകള്‍ വഴിയോ, നേരിട്ടോ, ഒണ്‍ലൈന്‍ പേയ്‌മെന്റ് വഴിയോ പണം അടക്കാന്‍ സാധിക്കുമെന്ന് ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക് പറഞ്ഞു.
കൊച്ചി: വാഹന പരിശോധനകള്‍ സുഗുമമാക്കുന്നതിനും, പിഴ അടക്കുന്നതിനും എറണാകുളം റൂറല്‍ പോലീസ് ജില്ലയില്‍ ഈ-ചെലാന്‍ സംവിധാനം നടപ്പിലാക്കുന്നു. പിഴ അടക്കേണ്ടി വന്നാല്‍ വാഹന ഉടമയ്ക്കും ഡ്രൈവര്‍ക്കും പരിശോധനാ സ്ഥലത്ത് വച്ച് തന്നെ ക്രെഡിറ്റ്/ഡബിറ്റ് കാര്‍ഡുകള്‍ വഴിയോ, നേരിട്ടോ, ഒണ്‍ലൈന്‍ പേയ്‌മെന്റ് വഴിയോ പണം അടക്കാന്‍ സാധിക്കുമെന്ന് ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക് പറഞ്ഞു.
പോലിസുദ്യോഗസ്ഥര്‍ക്ക് തല്‍സമയം വാഹനങ്ങളുടെ വിവര ശേഖരണം നടത്തുവാനും സാധിക്കും. നാഷണല്‍ ഈ-ഗവേണ്‍സ് പദ്ധതിയുടെ ഭാഗമായി എന്‍ഐസി രൂപകല്‍പ്പന ചെയ്തതാണ് ഈ-ചെലാന്‍ പ്രൊജക്ട്. ട്രഷറി ഡിപ്പാര്‍ട്ട്‌മെന്റ്, ഫെഡറല്‍ ബാങ്ക്, പൈന്‍ ലാബ്‌സ് എന്നിവരും സംയുക്തമായി സഹകരിക്കുന്നു. ഇതിന്റെ പരിശീലന പരിപാടി ജില്ലാ പോലിസ് ആസ്ഥാനത്ത് ആരംഭിച്ചു. അഞ്ച് സബ്ഡിവിഷനുകളിലെ ഉദ്യോഗസ്ഥര്‍ക്കും ബാച്ചുകളായി പരിശീലനം നല്‍കും. പരിശീലനത്തിനു ശേഷമാണ് പദ്ധതി നടപ്പിലാക്കുവെന്നും എസ് പി പറഞ്ഞു.