ഗ്രൂപ്പുകളുടെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി തീരുമാനമെടുക്കില്ല: പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍
ഏതു വിധത്തിലുള്ള സമ്മര്‍ദ്ദം സൃഷ്ടിച്ചാലും കാര്യമില്ലെന്നും അതിന് വഴങ്ങില്ലെന്നും വി ഡി സതീശന്‍ വ്യക്തമാക്കി.സാധാരണക്കാരായ പ്രവര്‍ത്തകരും ദേശീയ നേതൃത്വവും ആഗ്രഹിക്കുന്നത് ഗ്രൂപ്പുകള്‍ക്ക് അതീതമായി കാര്യങ്ങള്‍ തീരുമാനിക്കപെടണമെന്നൊണ് അതനുസരിച്ചായിരിക്കും തീരുമാനമെടുക്കുക. അത് ആരെയും അവഗണിക്കാനോ ഒതുക്കാനോ അപമാനിക്കാനോ അല്ല
കൊച്ചി:ഗ്രൂപ്പുകളുടെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി തീരുമാനമെടുക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഏതു വിധത്തിലുള്ള സമ്മര്‍ദ്ദം സൃഷ്ടിച്ചാലും കാര്യമില്ലെന്നും അതിന് വഴങ്ങില്ലെന്നും വി ഡി സതീശന്‍ വ്യക്തമാക്കി.കോണ്‍ഗ്രസ് ജില്ലാ അധ്യക്ഷന്മാരെ നിശ്ചയിക്കാന്‍ മുമ്പത്തേതിനേക്കാള്‍ വേഗത്തില്‍ ഇത്തവണ സാധിച്ചുവെന്നും വൈകിപ്പോയെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നും വി ഡി സതീശന്‍ പറഞ്ഞു.
കേരളത്തിന്റെ കോണ്‍ഗ്രസിലെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് പുതിയ കെപിസിസി അധ്യക്ഷന്‍ ചുമതലയേറ്റ് രണ്ടു മാസത്തിനുള്ളില്‍ ഡിസിസി പ്രസിഡന്റുമാരെ പ്രഖ്യാപിക്കാന്‍ പോകുന്നത്.നേരത്തെ ആറു മാസം മുതല്‍ ഒരു വര്‍ഷം വരെയാണ് ഇതിനായി എടുത്തിരുന്നത്.എല്ലാ വിഭാഗങ്ങളുമായി ആലോചിച്ചാണ് തീരുമാനമെടുത്തിരിക്കുന്നത്.പട്ടിക ഹൈക്കമാന്റിന് കൈമാറിയിട്ടുണ്ട്. ഇന്നോ നാളെയോ പ്രഖ്യാപിക്കും.തനിക്കും കെപിസിസി പ്രസിഡന്റിനും പൂര്‍ണ്ണമായി ഉത്തരവാദിത്വമുണ്ട്.
എല്ലാ നേതാക്കന്മാരുടെയും ഉപദേശങ്ങള്‍ മാനിച്ചിട്ടുണ്ട്.ഗ്രൂപ്പുകള്‍ക്ക് വീതം വെയ്ക്കുന്ന നിലപാടല്ല.ഗ്രൂപ്പുകളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങില്ല.എല്ലാ നേതാക്കളുമായും കൂടിയാലോചന നടത്തും.ഒരു വിധത്തിലുമുള്ള സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി തീരുമാനം എടുക്കില്ല.ഇക്കാര്യ ആദ്യം മുതലേ വ്യക്തമാക്കിയിട്ടുണ്ട്.സാധാരണക്കാരായ പ്രവര്‍ത്തകരും ദേശീയ നേതൃത്വവും ആഗ്രഹിക്കുന്നത് ഗ്രൂപ്പുകള്‍ക്ക് അതീതമായി കാര്യങ്ങള്‍ തീരുമാനിക്കപെടണമെന്നൊണ് അതനുസരിച്ചായിരിക്കും തീരുമാനമെടുക്കുക. അത് ആരെയും അവഗണിക്കാനോ ഒതുക്കാനോ അപമാനിക്കാനോ അല്ല.കൂടിയാലോചനകള്‍ നടത്തിയിട്ടുണ്ട്. അതനുസരിച്ച് തീരുമാനം എടുത്തിട്ടുണ്ട്.ഈ തീരുമാനമത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം തങ്ങള്‍ക്ക് തന്നെയാണെന്നും വി ഡി സതീശന്‍ വ്യക്തമാക്കി.