മുഖ്യമന്ത്രി പാര്‍ട്ടി സെക്രട്ടറി ചമയേണ്ട; വ്യാപാരികളുടെ സമരത്തെ പിന്തുണയ്ക്കുമെന്ന് പ്രതിപക്ഷ നേതാവ്
അശാസ്ത്രീയ മായ നിബന്ധനാകളാണ് ഏര്‍പ്പെടുത്തുന്നത്്.ഇത് രോഗവ്യാപനം കൂട്ടുകയേയുള്ളു.ഉദ്യോഗസ്ഥര്‍ എഴുതിക്കൊണ്ടുവരുന്നതിന്റെ അടിയില്‍ ഒപ്പുവെയ്ക്കാനല്ല മന്ത്രിമാര്‍ ഇരിക്കേണ്ടത്.ജനങ്ങളുടെ ഭാഗത്ത് നിന്നും ചിന്തിച്ച് നടപ്പിലാക്കുകയാണ് വേണ്ടതെന്നും വി ഡി സതീശന്‍ പറഞ്ഞു
കൊച്ചി: ജനങ്ങളോടും വ്യാപാരികളോടും ധിക്കാരം നിറഞ്ഞ വെല്ലുവിളിയാണ് മുഖ്യമന്ത്രി നടത്തുന്നതെന്നും ഈ നിലപാടാണ് സര്‍ക്കാര്‍ വ്യാപാരികളോടും മറ്റും ചെയ്യുന്നതെങ്കില്‍ വ്യാപാരികളുടെ സമരത്തെ പ്രതിപക്ഷം പിന്തുണയ്ക്കുമെന്നും പ്രതിപക്ഷനേതാവ് വി ഡി സതീശന്‍.കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.അശാസ്ത്രീയ മായ നിബന്ധനാകളാണ് ഏര്‍പ്പെടുത്തുന്നത്്.ഇത് രോഗവ്യാപനം കൂട്ടുകയേയുള്ളു.ഉദ്യോഗസ്ഥര്‍ എഴുതിക്കൊണ്ടുവരുന്നതിന്റെ അടിയില്‍ ഒപ്പുവെയ്ക്കാനല്ല മന്ത്രിമാര്‍ ഇരിക്കേണ്ടത്.ജനങ്ങളുടെ ഭാഗത്ത് നിന്നും ചിന്തിച്ച് നടപ്പിലാക്കുകയാണ് വേണ്ടതെന്നും വി ഡി സതീശന്‍ പറഞ്ഞു.
വ്യാപാരികള്‍ തങ്ങളുടെ നിസഹായവസ്ഥ പറയുമ്പോള്‍ അവരെ വിരട്ടുകയാണ്.പേടിപ്പിച്ച് ഇവിടെ ഭരിക്കാമെന്ന് ആരും കരുതേണ്ട.മുഖ്യമന്ത്രിയുടെ പഴയ ശൈലി ഇവിടെ എടുക്കേണ്ട. പാര്‍ട്ടി സെക്രട്ടറിയായിരിക്കുമ്പോള്‍ എടുത്താല്‍ മതി.നാട്ടില്‍ സമരം ചെയ്യുന്നവരെ മുഖ്യമന്ത്രിയായിരുന്നുകൊണ്ട് ഭീഷണിപ്പെടുത്തേണ്ട.ന്യായമായ അവകാശങ്ങള്‍ക്കായി മാന്യമായി സമരം ചെയ്യാനുള്ള അവകാശം സംസ്ഥാനത്തുണ്ട്. ആ അധികാരത്തെ മുഖ്യമന്ത്രിയുടെ അധികാരം ഉപയോഗിച്ച് ചോദ്യം ചെയ്യാന്‍ വരേണ്ട.അത് അനുവദിക്കില്ല. ആളുകള്‍ക്ക് സഹായകരമായ നടപടി സ്വീകരിക്കുകയാണ് ചെയ്യേണ്ടത് അല്ലാതെ അവരെ വിരട്ടുകയല്ല വേണ്ടതെന്നും വി ഡി സതീശന്‍ പറഞ്ഞു.
സാമുഹ്യ,സാമ്പത്തിക സാമ്പത്തിക യാഥാര്‍ഥ്യങ്ങള്‍ മുഖ്യമന്ത്രി മനസിലാക്കണം.തിരഞ്ഞെടുപ്പിന് മുമ്പ് കഴിഞ്ഞ ലോക്ക് ഡൗണ്‍ സമയത്ത് ഒരുപാട് ആനുകൂല്യങ്ങള്‍ കേരളത്തില്‍ നല്‍കി.വട്ടിപലിശക്കാരോട് വരെ പണം പിരിക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നു.അത് തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ ലോക്ക് ഡൗണിനേക്കാള്‍ കനത്താണ് ഈ വര്‍ഷത്തെ ലോക്ക് ഡൗണ്‍.എന്നിട്ടും ബാങ്കുകളുടെ യോഗം വിളിക്കുകയോ മൊറോട്ടോറിയം പ്രഖ്യാപിക്കാനോ തയ്യാറായിട്ടില്ല.വായ്‌പെടുത്തിട്ടുള്ള ഒരോരുത്തരുടെ വീടുകളിലും റിക്കവറി നോട്ടീസാണ്.കഴിഞ്ഞ അഞ്ചാറു മാസമായി ആര്‍ക്കും വായ്പ തിരിച്ചടയ്ക്കാന്‍ കഴിഞ്ഞിട്ടില്ല.
വ്യാപാരികള്‍ക്ക് കട തുറന്നാലല്ലേ തിരിച്ചടയ്ക്കാന്‍ പറ്റു.പല വീടുകളിലും വട്ടിപലിശക്കാര്‍ കയറി പ്രശ്‌നമുണ്ടാക്കുകയാണ്.ആളുകള്‍ വലിയ തോതില്‍ സാമൂഹ്യ,സാമ്പത്തിക സമ്മര്‍ദ്ദത്തിന് അടിമപ്പെടുകയാണ്. പലരും ആത്മഹത്യയുടെ വക്കിലാണെന്നും വി ഡി സതീശന്‍ പറഞ്ഞു.
ലോക്ക് ഡൗണിന്റെ ശാസ്ത്രീയതയുമായി ബന്ധപ്പെട്ട് സര്‍ക്കാരിലെ വിദഗ്ദര്‍ക്കു വരെ രണ്ടഭിപ്രായമാണ്.ദിവസം നൂറു പേര്‍ കയറുന്ന ഒരു കട മൂന്നു ദിവസം തുറന്നാല്‍ മതിയെന്ന നിലപാടെടുത്താല്‍ ദിവസം 200 പേര്‍ വീതം വരും.ഒരു ദിവസം തുറന്നാല്‍ മതിയെന്ന് പറയുന്ന കടയില്‍ ആറു ദിവസമായി വരുന്ന ആളുകള്‍ മുഴുവന്‍ ഒരു ദിവസം വരും.തിരക്ക് കുറച്ച് രോഗ വ്യാപനം നിയന്ത്രിക്കാനാണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.എന്നാല്‍ ഇപ്പോഴുള്ള നിയന്ത്രണം തിരക്കും രോഗവ്യാപനവും വര്‍ധിപ്പിക്കുന്നതിനേ ഉപകരിക്കു.
തിങ്കള്‍,ബുധന്‍,വെള്ളി ദിവസങ്ങളിലെ കേരളത്തിലെ കടകളില്‍ വലിയ ആള്‍ക്കൂട്ടമാണ്.ഇത് ശാസ്ത്രീയമായ സമീപനമല്ല. ഇതിനെതിരെ വ്യാപാരികള്‍ നിരന്തരമായി പരാതികള്‍ നല്‍കി.പരിഭവം പറഞ്ഞു. എന്നിട്ടും രക്ഷയില്ലാതെ വന്നാല്‍ കടക്കെണിയില്‍പ്പെട്ടു നില്‍ക്കുന്നവര്‍ സമരം ചെയ്യുകയെന്നല്ലാതെ അവര്‍ക്ക് മറ്റെന്താണ് മാര്‍ഗ്ഗമെന്നും വി ഡി സതീശന്‍ ചോദിച്ചു.