സ്വാശ്രയ മാനേജ്മെന്റ് പ്രവേശനം: പ്രതിപക്ഷം സഭയിൽ നിന്നിറങ്ങിപ്പോയി
എത്ര രൂപ ഫീസ് നൽകണമെന്ന് അറിയാതെയാണ് വിദ്യാർഥികൾ പ്രവേശനത്തിന് പോകുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. എന്നാൽ ഫീസ് നിർണയ സമിതി നിശ്ചയിക്കുന്ന ഫീസ് സർക്കാർ അംഗീകരിക്കുമെന്ന് ആരോഗ്യമന്ത്രി മറുപടി നല്‍കി.
തിരുവനന്തപുരം: സ്വാശ്രയ മാനേജ്മെന്റ് പ്രവേശനവുമായി ബന്ധപ്പെട്ട അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി. സ്വാശ്രയ മാനേജ്മെന്റ് പ്രവേശനത്തിലെ ഫീസ് നിർണയത്തിൽ മുതലാളിമാര്‍ക്ക് കൊള്ളലാഭമുണ്ടാക്കാന്‍ സര്‍ക്കാര്‍ ഒത്തുകളിക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു.
എത്ര രൂപ ഫീസ് നൽകണമെന്ന് അറിയാതെയാണ് വിദ്യാർഥികൾ പ്രവേശനത്തിന് പോകുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. എന്നാൽ ഫീസ് നിർണയ സമിതി നിശ്ചയിക്കുന്ന ഫീസ് സർക്കാർ അംഗീകരിക്കുമെന്ന് ആരോഗ്യമന്ത്രി മറുപടി നല്‍കി. മന്ത്രിയുടെ മറുപടിയേ തുടർന്ന് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.