ഓര്‍ത്തഡോക്‌സ്-യാക്കോബായ തര്‍ക്കം: ഉത്തരവ് നടപ്പാക്കാന്‍ സര്‍ക്കാരിന് ഉത്തരവാദിത്വമുണ്ടെന്ന് ഹൈക്കോടതി
വിഷയത്തില്‍ സര്‍ക്കാര്‍ നിസഹായരാകാന്‍ പാടില്ല.സുപ്രിം കോടതി അന്തിമ വിധി പുറപ്പെടുവിച്ചതാണ്.വിഷയത്തില്‍ ഈ മാസം 29 ന് നിലപാട് അറിയിക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു
കൊച്ചി: ഓര്‍ത്തഡോക്‌സ്-യാക്കോബായ വിഭാഗങ്ങള്‍ തമ്മില്‍ പള്ളിയുടെ പേരില്‍ നിലനില്‍ക്കുന്ന രൂക്ഷമായ തര്‍ക്കത്തില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്ന് ഹൈക്കോടതി.പള്ളിയില്‍ പ്രവേശിക്കാന്‍ പോലിസ് സംരക്ഷണം ആവശ്യപ്പെട്ട് ഓര്‍ത്തഡോക്‌സ് പള്ളികമ്മിറ്റികള്‍ നല്‍കിയ ഹരജിയിലാണ് കോടതി പരാമര്‍ശം.
വിഷയത്തില്‍ സര്‍ക്കാര്‍ നിസഹായരാകാന്‍ പാടില്ല.കോടതി ഉത്തരവിട്ടാല്‍ നടപ്പാക്കേണ്ട ഉത്തരവാദിത്വം സര്‍ക്കാരിനുണ്ട്. സുപ്രിം കോടതി അന്തിമ വിധി പുറപ്പെടുവിച്ചതാണ്.വിഷയത്തില്‍ ഈ മാസം 29 ന് നിലപാട് അറിയിക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.