കോഴിക്കോട് പക്ഷിപ്പനി: പക്ഷികളെ കൊല്ലുന്നതിന്റെ രണ്ടാംഘട്ടം ഇന്ന് തുടങ്ങും

പക്ഷികളെ ഒളിപ്പിച്ചുവയ്ക്കുന്ന സാഹചര്യത്തില്‍ പൂര്‍ണമായും നശിപ്പിക്കാന്‍ കഴിയാത്തതുകൊണ്ടാണ് ദ്രുതകര്‍മസേന രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നത്. ഈ ഘട്ടത്തില്‍ പ്രദേശിക ജനപ്രതിനിധിയും ഹെല്‍ത്ത് ഇന്‍സ്‌പെക്ടറും പോലിസും ദ്രുതകര്‍മസേനയ്‌ക്കൊപ്പമുണ്ടാവും.

Update: 2020-03-12 04:03 GMT

കോഴിക്കോട്: പക്ഷിപ്പനി സ്ഥിരീകരിച്ച മേഖലകളില്‍ വളര്‍ത്തുപക്ഷികളെ കൊല്ലുന്നതിന്റെ രണ്ടാംഘട്ടം ഇന്ന് തുടങ്ങും. പക്ഷികളെ ഒളിപ്പിച്ചുവയ്ക്കുന്ന സാഹചര്യത്തില്‍ പൂര്‍ണമായും നശിപ്പിക്കാന്‍ കഴിയാത്തതുകൊണ്ടാണ് ദ്രുതകര്‍മസേന രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നത്. ഈ ഘട്ടത്തില്‍ പ്രദേശിക ജനപ്രതിനിധിയും ഹെല്‍ത്ത് ഇന്‍സ്‌പെക്ടറും പോലിസും ദ്രുതകര്‍മസേനയ്‌ക്കൊപ്പമുണ്ടാവും. കൊടിയത്തൂര്‍ പഞ്ചായത്തിലാണ് ഏറ്റവും അധികം സേനാംഗങ്ങള്‍ ഇറങ്ങുക. നടപടികള്‍ തടഞ്ഞാല്‍ കേസെടുക്കാനാണ് ജില്ലാ കലക്ടറുടെ നിര്‍ദേശം.

നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ഇന്നലെ പക്ഷിപ്പനി ബാധിത സ്ഥലങ്ങള്‍ സന്ദര്‍ശിച്ച കേന്ദ്ര ആരോഗ്യസംഘത്തിന്റെയും വിലയിരുത്തല്‍. അതേസമയം, കോഴിക്കോട് ജില്ലയിലെ കൊടിയത്തൂരിലും വേങ്ങേരിയിലും പക്ഷിപ്പനി മൂലം ചാവുകയും കൊല്ലേണ്ടിവരികയും ചെയ്ത കോഴികളുടെ ഉടമസ്ഥര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ തീരുമാനിച്ചു. രണ്ടുമാസത്തിലധികം പ്രായമായ പക്ഷികള്‍ക്ക് 200 രൂപ വീതവും രണ്ടുമാസത്തില്‍ താഴെ പ്രായമുള്ള പക്ഷികള്‍ക്ക് 100 രൂപ വീതവും അനുവദിക്കും. രോഗബാധിത പ്രദേശത്ത് നശിപ്പിച്ച മുട്ടയൊന്നിന് അഞ്ചുരൂപ നിരക്കിലും നഷ്ടപരിഹാരം നല്‍കും. 

Tags:    

Similar News