അമിതവേഗത; മൂന്ന് തവണ കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കിയില്ല; സുരാജ് വെഞ്ഞാറമൂടിന്റെ ലൈസന്‍സ് സസ്‌പെന്റ് ചെയ്യും

Update: 2024-02-27 04:59 GMT

തിരുവനന്തപുരം: നടന്‍ സുരാജ് വെഞ്ഞാറമൂടിന്റെ ലൈസന്‍സ് സസ്‌പെന്റ് ചെയ്യാന്‍ മോട്ടോര്‍ വാഹന വകുപ്പ്. രാത്രി അമിത വേഗത്തില്‍ ഓടിച്ച കാര്‍ ഇടിച്ച് ബൈക്ക് യാത്രക്കാരനു പരിക്കേറ്റ സംഭവത്തിലാണ് നടപടി. മോട്ടോര്‍ വാഹന വകുപ്പ് മൂന്നുതവണ കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിട്ടും മറുപടി ലഭിക്കാതായതോടെയാണ് സസ്പെന്‍ഷന്‍ നടപടി സ്വീകരിക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്.

ജൂലൈ 29ന് രാത്രി തമ്മനംകാരണക്കോടം റോഡിലായിരുന്നു കേസിന് ആസ്പദമായ അപകടം. സുരാജ് ഓടിച്ച കാര്‍ ബൈക്കില്‍ ഇടിച്ചു ബൈക്ക് യാത്രികന്‍ മഞ്ചേരി സ്വദേശി ശരത്തിന്റെ (31) വലതു കാലിലെ പെരുവിരലിന്റെ അസ്ഥി ഒടിയുകയും മറ്റു നാലു വിരലുകള്‍ക്ക് മുറിവേല്‍ക്കുകയും ചെയ്തിരുന്നു. പാലാരിവട്ടം പോലിസാണ് എഫ്‌ഐആര്‍ മോട്ടര്‍ വാഹന വകുപ്പിനു കൈമാറിയത്. റജിസ്റ്റര്‍ ചെയ്ത് സുരാജിന് അയച്ച നോട്ടിസ് കൈപ്പറ്റിയതിന്റെ രസീത് ആര്‍ടിഒക്ക് ലഭിച്ചിരുന്നു.




Tags:    

Similar News