ഹൃദയാഘാതം: പാലക്കാട് സ്വദേശി ഒമാനിൽ നിര്യാതനായി
ആനക്കര മലമൽക്കാവ് ആനപ്പടിയിലെ എടപ്പലം സനീഷ് (36) ആണ് അൽവുസ്ത ഗവർണറേറ്റിലെ ദുകത്തിൽ മരണപ്പെട്ടത്.
മസ്കത്ത്: ഹൃദയാഘാതത്തെ തുടർന്ന് പാലക്കാട് സ്വദേശി ഒമാനിൽ നിര്യാതനായി. ആനക്കര മലമൽക്കാവ് ആനപ്പടിയിലെ എടപ്പലം സനീഷ് (36) ആണ് അൽവുസ്ത ഗവർണറേറ്റിലെ ദുകത്തിൽ മരണപ്പെട്ടത്.
പത്ത് ദിവസം മുമ്പാണ് ഇദ്ദേഹം ഒമാനിൽ എത്തുന്നത്. പിതാവ്: വേലായുധൻ. ഭാര്യ: സുനിത. മക്കൾ: അനഘ, ആദിദേവ്. മാതാവ്: ശാന്ത.സഹോദരങ്ങൾ: സന്തോഷ്, സജിത. ദുകം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.