പമ്പാ അണക്കെട്ട് തുറക്കും; ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കലക്ടര്‍
ഈമാസം 12 മുതല്‍ 18 വരെ പ്രതിദിനം 25,000 ഘന അടി ജലം തുറന്നുവിടുന്നതിനാണ് അനുമതിയുള്ളത്.
പത്തനംതിട്ട: ശബരിമല കുംഭമാസപൂജയോട് അനുബന്ധിച്ച് പമ്പാ ത്രിവേണി സ്‌നാനസരസിലും അനുബന്ധകടവുകളിലും ജലക്ഷാമം രൂക്ഷമായതിനെത്തുടര്‍ന്ന് പമ്പാ അണക്കെട്ട് തുറക്കാന്‍ തീരുമാനം.
കക്കാട് കെഎസ്ഇബി ഡാം സുരക്ഷാ ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ക്ക് കര്‍ശന നിബന്ധനകളോടെയാണ് പത്തനംതിട്ട ജില്ലാ കലക്ടര്‍ പി ബി നൂഹ് അനുമതി നല്‍കി ഉത്തരവായത്. ഈമാസം 12 മുതല്‍ 18 വരെ പ്രതിദിനം 25,000 ഘന അടി ജലം തുറന്നുവിടുന്നതിനാണ് അനുമതിയുള്ളത്. മാരാമണ്‍ കണ്‍വന്‍ഷന്‍ തീര്‍ഥാടകരും പമ്പാ നദീതീര വാസികളും ജാഗ്രതപുലര്‍ത്തണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.