പാണക്കാട് തങ്ങള്‍ മനുഷ്യ സ്‌നേഹത്തിന്റെ ഉദാത്ത മാതൃക: രാഹുല്‍ ഗാന്ധി
മുസ്ലിം ലീഗ് എന്ന മഹാ പ്രസ്ഥാനത്തെ ഉയര്‍ച്ചയില്‍ നിന്നും ഉയര്‍ച്ചയിലേക്ക് നയിച്ച ഈ നേതാവിനെ ഒരു കാലത്തും ആര്‍ക്കും വിസ്മരിക്കാന്‍ കഴിയില്ല.
മലപ്പുറം: പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ മനുഷ്യ സ്‌നേഹത്തിന്റെ ഉദാത്ത മാതൃകയായിരുന്നുവെന്ന് രാഹുല്‍ ഗാന്ധി എംപി പറഞ്ഞു. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വസതി സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളം കണ്ട മഹത് വ്യക്തികളിലൊരാളാണ് തങ്ങള്‍. യുഡിഎഫ് എന്ന മഹാ പ്രസ്ഥാനത്തിന്റെ മറക്കാനാവാത്ത, വിസ്മരിക്കാനാവാത്ത നേതാവ് തന്നെയായിരുന്നു തങ്ങള്‍. തങ്ങളുടെ വിയോഗം വലിയ നഷ്ടം തന്നെയാണ് കേരളീയ സമൂഹത്തിന് ഉണ്ടാക്കിയതെന്നും അദ്ദേഹം തുടര്‍ന്നു പറഞ്ഞു.
മുസ്ലിം ലീഗ് എന്ന മഹാ പ്രസ്ഥാനത്തെ ഉയര്‍ച്ചയില്‍ നിന്നും ഉയര്‍ച്ചയിലേക്ക് നയിച്ച ഈ നേതാവിനെ ഒരു കാലത്തും ആര്‍ക്കും വിസ്മരിക്കാന്‍ കഴിയില്ല. വരും തലമുറക്ക് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പാഠമായിരിക്കും. ആരോടും വിദ്വേഷമോ, അവഗണനയോ കൂാതെ പ്രവര്‍ത്തിക്കാന്‍ കഴിയുക എന്നത് രാഷ്ട്രീയ ചരിത്രത്തില്‍ സംഭവിക്കാത്തതാണ്. എന്നാല്‍ അതില്‍ നിന്നെല്ലാം തങ്ങള്‍ വ്യത്യസ്തനാവുന്നു. എന്നും യുഡിഎഫിന് കരുത്തു പകര്‍ന്ന തങ്ങള്‍ രാഷ്ട്രീയ ചരിത്രത്തില്‍ നിറഞ്ഞു നില്‍ക്കുക തന്നെ ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.