കേരളത്തിലേക്ക് എത്തുന്നവര്‍ക്കുള്ള പാസ് വിതരണം പുനരാരംഭിച്ചു

റെഡ് സോണ്‍ മേഖലയില്‍ നിന്നും വരുന്നവര്‍ക്ക് തല്‍ക്കാലം പാസ് അനുവദിക്കില്ല.

Update: 2020-05-09 10:15 GMT
കേരളത്തിലേക്ക് എത്തുന്നവര്‍ക്കുള്ള പാസ് വിതരണം പുനരാരംഭിച്ചു

തിരുവനന്തപുരം: മറ്റു സ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് എത്തുന്നവര്‍ക്കുള്ള പാസ് വിതരണം പുനരാരംഭിച്ചു. അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ തിരക്ക് അധികമായതിനാല്‍ പാസ് വിതരണം താത്കാലികമായി നിര്‍ത്തി വച്ചിരുന്നു. ഇതിനെ തുടര്‍ന്ന് നിരവധി പേരാണ് അതിര്‍ത്തികളില്‍ കുടുങ്ങിയത്. അതേസമയം റെഡ് സോണ്‍ മേഖലയില്‍ നിന്നും വരുന്നവര്‍ക്ക് തല്‍ക്കാലം പാസ് അനുവദിക്കില്ല.

പാസ് വിതരണം നിര്‍ത്തിയിട്ടില്ലെന്നും ക്രമവത്കരണമാണ് നടത്തിയതെന്നും കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. സമയം തെറ്റിയെത്തെുന്നവര്‍ കാരണമാണ് അതിര്‍ത്തികളില്‍ തിരക്ക് അധികമാകുന്നതെന്നും അതിനാല്‍ അതിര്‍ത്തിയിലെത്തുന്നവര്‍ നടപടിക്രമങ്ങള്‍ കൃത്യമായി പാലിക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു. 

Tags:    

Similar News