ബസില്‍ യാത്രക്കാരെ മര്‍ദിച്ച സംഭവം: അറസ്റ്റിലായ പ്രതികളെ പോലിസ് കസ്റ്റഡിയില്‍ വിട്ടു
കല്ലട ട്രാവല്‍സിലെ ജീവനക്കാരായിരുന്ന തിരുവനന്തപുരം സ്വദേശി ജിതിന്‍, ആലത്തൂര്‍ സ്വദേശി ജയേഷ്,രാജേഷ്,അന്‍വര്‍,കോയമ്പത്തൂര്‍ സ്വദേശി കുമാര്‍(55),മാനേജര്‍ കൊല്ലം മണ്‍റോതുരുത്ത് സ്വദേശി ഗിരിലാല്‍, ആലപ്പുഴ മണ്ണഞ്ചേരി സ്വദേശി വിഷ്ണു എന്നിവരെയാണ് വൈറ്റിലയില്‍ വച്ച് യാത്രക്കാരെ ആക്രമിച്ച കേസില്‍ പോലിസ് അറസ്റ്റു ചെയ്തിരുന്നത്.ഇവരെ കൂടുതല്‍ ചോദ്യം ചെയ്യലിനും തെളിവു ശേഖരണത്തിനു മായിട്ടാണ് പോലിസ് കസ്റ്റഡിയില്‍ വിട്ടത്
കൊച്ചി: സുരേഷ് കല്ലട ബസില്‍ യാത്രക്കാരെ യാത്രക്കാരെ മര്‍ദ്ദിച്ച് ഇറക്കി വിട്ട കേസില്‍ അറസ്റ്റിലായ ഏഴു പ്രതികളെയും എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് നമ്പര്‍-8 കോടതി പോലിസ് കസ്റ്റഡിയില്‍ വിട്ടു. കല്ലട ട്രാവല്‍സിലെ ജീവനക്കാരായിരുന്ന തിരുവനന്തപുരം സ്വദേശി ജിതിന്‍, ആലത്തൂര്‍ സ്വദേശി ജയേഷ്,രാജേഷ്,അന്‍വര്‍,കോയമ്പത്തൂര്‍ സ്വദേശി കുമാര്‍(55),മാനേജര്‍ കൊല്ലം മണ്‍റോതുരുത്ത് സ്വദേശി ഗിരിലാല്‍, ആലപ്പുഴ മണ്ണഞ്ചേരി സ്വദേശി വിഷ്ണു എന്നിവരെയാണ് വൈറ്റിലയില്‍ വച്ച് യാത്രക്കാരെ ആക്രമിച്ച കേസില്‍ പോലിസ് അറസ്റ്റു ചെയ്തിരുന്നത്.ഇവരെ കൂടുതല്‍ ചോദ്യം ചെയ്യലിനും തെളിവു ശേഖരണത്തിനു മായിട്ടാണ് പോലിസ് കസ്റ്റഡിയില്‍ വിട്ടത്. ഈ മാസം 30 ന് തിരെ കോടതിയില്‍ ഹാജരാക്കണമെന്നാണ് നിര്‍ദേശം.
കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ചെ തിരുവനന്തപുരത്തു നിന്ന് ബാംഗ്ലൂരിലേക്ക് പോകുകയായിരുന്ന ബസ് ഹരിപ്പാട് കരുവാറ്റയില്‍വച്ച് ബ്രേക്ക് ഡൗണ്‍ ആയിരുന്നു. പകരം സംവിധാനം ഏര്‍പ്പെടുത്താതെ ബസ് മൂന്നര മണിക്കൂറോളം റോഡില്‍ നിര്‍ത്തിയിട്ടു. ഇത് ചോദ്യം ബസിലെ യാത്രക്കാരോട് ജീവനക്കാര്‍ തട്ടിക്കയറുകയും ചെയ്തു. തുടര്‍ന്ന് ഹരിപ്പാട് പോലിസ് ഇടപ്പെട്ടണ് കൊച്ചിയില്‍ നിന്ന് പകരം ബസ് സവിധാനം ഏര്‍പ്പെടുത്തി യാത്രക്കാരെ കൊണ്ടു പോയത്. ഈ വാഹനം ഞായറാഴ്ച പുലര്‍ച്ചെ 4.30ന് വൈറ്റിലയില്‍ കല്ലട ട്രാവല്‍സിന്റെ ഓഫിസിലെത്തിയപ്പോഴാണ് ഒരുപറ്റം ജീവനക്കാര്‍ തൃശൂര്‍ സ്വദേശി അജയഘോഷ്, ബത്തേരി സ്വദേശി സച്ചിന്‍, പാലക്കാട് സ്വദേശി മുഹുദ് അഷ്‌ക്കര്‍ എന്നിവരെ ബസിനുള്ളില്‍ക്കയറി മര്‍ദിച്ചത്. ആക്രമണത്തിനു ശേഷം ഇവരെ പുറത്തേക്ക് തള്ളിയിട്ട് ബസ് ബാംഗ്ലൂരിലേക്ക് യാത്ര തുടര്‍ന്നു. മര്‍ദനത്തില്‍ അവശരായ ഇവര്‍ സമീപമുള്ള കടയില്‍ അഭയം പ്രാപിച്ചു. മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ കാമറയില്‍ പകര്‍ത്തിയ മറ്റൊരു യാത്രക്കാരനായ ജേക്കബ് ഫിലിപ്പ് ഇവ സമൂഹ മാധ്യമങ്ങളിലേക്ക് പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്നാണ് പോലിസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കുകയും ഏഴു പേരെ അറസ്റ്റു ചെയ്യുകയും ചെയ്തത്. പോലിസ് നിര്‍ദേശത്തെ തുടര്‍ന്ന് ബസുടമ സുരേഷ് കല്ലട കഴിഞ്ഞ ദിവസം അന്വേഷണ ഉദ്യോഗസ്ഥനായ തൃക്കാക്കര എസിപിക്കു മുമ്പാകെ ഹാജരായിരുന്നു. മണിക്കുറുകള്‍ നീണ്ട ചോദ്യം ചെയ്യലിനു ശേഷം ആവശ്യമെങ്കില്‍ വീണ്ടും ഹാജരാകണമെന്ന നിര്‍ദേശത്തോടെയാണ് സുരേഷ് കല്ലടയെ പോലിസ് മടക്കി അയച്ചത്.