പീച്ചി ഡാം: വലതുകര കനാല്‍ മാര്‍ച്ച് 22 നും ഇടതുകര കനാല്‍ ഏപ്രില്‍ ഒന്നിനും തുറക്കും

Update: 2021-03-19 08:59 GMT

തൃശൂര്‍: കുടിവെള്ള ദൗര്‍ലഭ്യം പരിഹരിക്കുന്നതിനായി ഡാമിലെ ജല ലഭ്യതക്കനുസരിച്ച് പീച്ചി റിസര്‍വോയറിന്റെ വലതുകര കനാല്‍ മാര്‍ച്ച് 22 നും ഇടതു കര കനാല്‍ ഏപ്രില്‍ 1 നും തുറക്കുമെന്ന് ജില്ലാ കലക്ടര്‍ എസ് ഷാനവാസ് അറിയിച്ചു. കനാലുകള്‍ കടന്നുപോകുന്ന തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറിമാരില്‍ നിന്നും കനാലുകളിലെ വെള്ളം തുറന്നു വിടുന്നതിനു ആവശ്യം ഉയര്‍ന്ന സാഹചര്യത്തില്‍

ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനു വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് കനാലുകള്‍ തുറക്കാന്‍ തീരുമാനമായത്.

യോഗത്തില്‍ ഇറിഗേഷന്‍ ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ റഫീക ബീവി, സബ് ഡിവിഷന്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എം ഷീജ,

ഹെഡ് വര്‍ക്ക് സബ്ഡിവിഷന്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഇ ഗീത, അസിസ്റ്റന്റ് എന്‍ജിനീയര്‍ ഡേവിസ് സാം തുടങ്ങിയവര്‍ പങ്കെടുത്തു. 

Tags:    

Similar News