പെട്രോളിയം ഉല്‍പ്പന്നങ്ങളെ ജിഎസ്ടി പരിധിയില്‍ ഉള്‍പ്പെടുത്താത്തത്: കാരണങ്ങള്‍ വിശദമാക്കി വിശദീകരണം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

പത്തുദിവസത്തിനകം ജിഎസ്ടി കൗണ്‍സില്‍ വിശദീകരണ പത്രിക സമര്‍പ്പിക്കണമെന്നു ഹൈക്കോടതി നിര്‍ദ്ദേശിച്ചു

Update: 2021-11-08 14:06 GMT

കൊച്ചി: പെട്രോളിയം ഉല്‍പന്നങ്ങളെ ജിഎസ്ടി പരിധിയില്‍ കൊണ്ടുവരാത്തത് സംബന്ധിച്ച് കാരണങ്ങള്‍ വ്യക്തമാക്കി ജിഎസ്ടി കൗണ്‍സില്‍ പത്തുദിവസത്തിനകം വിശദീകരണ പത്രിക സമര്‍പ്പിക്കണമെന്നു ഹൈക്കോടതി നിര്‍ദ്ദേശിച്ചു. എന്തെല്ലാം കാരണങ്ങളുടെ അടിസ്ഥാനത്തിലാണ് ജിഎസ്ടി കൗണ്‍സില്‍ ഈ തീരുമാനമെടുത്തതെന്ന് വ്യക്തമാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

കേരള പ്രദേശ് ഗാന്ധി ദര്‍ശന്‍ വേദി നല്‍കിയ ഹരജിയാണ് കോടതി പരിഗണിച്ചത്. രാജ്യത്തിനകത്ത് വിവിധ സംസ്ഥാനങ്ങളില്‍ വ്യത്യസ്തമായ രീതിയിലാണ് പെട്രോളിയം ഉല്‍പന്നങ്ങള്‍ക്ക് നികുതി ഈടാക്കുന്നതെന്നു ഹരജിക്കാരന്‍ വ്യക്തമാക്കി.

പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലവര്‍ധനവിനു കാരണം ഏകീകൃത നികുതിയില്ലാത്തതാണെന്നു ഹരജിക്കാരന്‍ വ്യക്തമാക്കി. പെട്രോളിയം ഉല്‍പന്നങ്ങള്‍ക്ക് വില വര്‍ധിക്കുന്നതിലൂടെ അവശ്യ സാധനങ്ങള്‍ക്കും വില വര്‍ധിക്കുകയാണെന്നു ഹരജിക്കാരന്‍ ചൂണ്ടിക്കാട്ടി. ഹരജി പത്തു ദിവസത്തിനു ശേഷം വീണ്ടും പരിഗണിക്കും.

Tags:    

Similar News