പിണറായി രാജ്യത്ത് മൂന്നാം മുന്നണിക്ക് നേതൃത്വം നൽകാൻ കെൽപ്പുള്ളയാൾ: മന്ത്രി വി അബ്ദുറഹ്മാൻ
വരാൻ പോകുന്ന സിപിഎം പാർട്ടി കോൺഗ്രസിൽ ഇതുസംബസിച്ച രേഖകൾ അവതരിപ്പിക്കുമെന്ന് പിണറായി വിജയൻ തന്നെ പറഞ്ഞിട്ടുണ്ട്
മലപ്പുറം: രാജ്യത്ത് മൂന്നാം മുന്നണിക്ക് നേതൃത്വം നൽകാൻ കെൽപ്പുള്ളയാളാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ. മലപ്പുറം ജില്ലയിലെ അരീക്കോട് മുണ്ടമ്പ്രയിൽ സിപിഎം നിർമിച്ച് നൽകുന്ന വീടിന് തറക്കല്ലിട്ട് സംസാരിക്കുകയായിരുന്നു മന്ത്രി.
'രാജ്യത്ത് മൂന്നാം മുന്നണിക്ക് നേതൃത്വം നൽകാൻ കെൽപ്പുള്ള നേതാവാണ് പിണറായി വിജയൻ. പിണറായി വിജയൻ നയിക്കുന്ന മൂന്നാം മുന്നണി രാജ്യത്ത് ഒരുപാടു കാര്യങ്ങൾ മുന്നോട്ടു വെക്കും. വരാൻ പോകുന്ന സിപിഎം പാർട്ടി കോൺഗ്രസിൽ ഇതുസംബസിച്ച രേഖകൾ അവതരിപ്പിക്കുമെന്ന് പിണറായി വിജയൻ തന്നെ പറഞ്ഞിട്ടുണ്ട്,' എന്നും മന്ത്രി പറഞ്ഞു.