ഇടതുഭരണം മോശമാണെന്ന് ജനങ്ങള്‍ വിധിയെഴുതി: പി കെ കുഞ്ഞാലിക്കുട്ടി

ഉപതിരഞ്ഞെടുപ്പ് ഇടത് ഭരണത്തിന്റെ വിലയിരുത്തലാവുമെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തന്നെ പറഞ്ഞത്. അങ്ങനെയാണെങ്കില്‍ ഭരണം വളരെ മോശമാണെന്ന് ജനം ഇന്ന് വിധിയെഴുതി കഴിഞ്ഞുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

Update: 2022-06-03 05:33 GMT

മലപ്പുറം: ഇടതുസര്‍ക്കാരിന്റെ ഭരണം മോശമാണെന്ന് തൃക്കാക്കരയിലെ ജനങ്ങള്‍ വിധി എഴുതിക്കഴിഞ്ഞെന്ന് മുസ്‌ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. ഉപതിരഞ്ഞെടുപ്പ് ഇടത് ഭരണത്തിന്റെ വിലയിരുത്തലാവുമെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തന്നെ പറഞ്ഞത്. അങ്ങനെയാണെങ്കില്‍ ഭരണം വളരെ മോശമാണെന്ന് ജനം ഇന്ന് വിധിയെഴുതി കഴിഞ്ഞുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ വിജയം ഉറപ്പിച്ച് യുഡിഎഫ് മുന്നേറുകയാണ്. ഉമ തോമസിന്റെ ലീഡ് പതിനെട്ടായിരം പിന്നിട്ടു. വോട്ടെണ്ണല്‍ ആരംഭിച്ചപ്പോള്‍ മുതല്‍ തന്നെ ഉമ തോമസാണ് ലീഡ് ചെയ്യുന്നത്. എല്‍ഡിഎഫിന് വ്യക്തമായ മേല്‍ക്കൈയുള്ള ഇടങ്ങളില്‍ പോലും ഉമ ലീഡ് ഉയര്‍ത്തി.

പോസ്റ്റല്‍ വോട്ട് എണ്ണി തുടങ്ങിയപ്പോള്‍ മുതല്‍ തന്നെ ഉമാ തോമസ് മുന്നേറ്റം ആരംഭിച്ചു. ആകെ പത്ത് വോട്ടുകളില്‍ മൂന്ന് വോട്ടുകളാണ് യുഡിഎഫിന് ലഭിച്ചത്. മൂന്ന് വോട്ടുകള്‍ അസാധുവായി. രണ്ട് വോട്ടുകള്‍ എല്‍ഡിഎഫിനും രണ്ട് വോട്ടുകള്‍ ബിജെപിക്കും ലഭിച്ചു.

മെയ് 31നായിരുന്നു തിരഞ്ഞെടുപ്പ്. 239 ബൂത്തുകളിലായി 1,35,342 വോട്ടര്‍മാര്‍മാരാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്. ഉമ തോമസാണ് മണ്ഡലത്തിലെ യുഡിഎഫ്െ സ്ഥാനാര്‍ത്ഥി. എല്‍ഡിഎഫിന് വേണ്ടി ജോ ജോസഫും ബിജെപിക്ക് വേണ്ടി എ എന്‍ രാധാകൃഷ്ണനുമാണ് മത്സരരംഗത്തുള്ളത്.

Tags:    

Similar News