സര്‍ക്കാര്‍ ഈയാംപാറ്റകളെ സൃഷ്ടിക്കുന്നു : കേരള പ്ലാസ്റ്റിക് മാനുഫാക്ചേഴ്സ് അസോസിയേഷന്‍
ബദല്‍ സംവിധാനം ഒരുക്കാതെയും, നിര്‍ദ്ദേശിക്കാതെയും ജനുവരി ഒന്നുമുതല്‍ ഏകപക്ഷിയമായിട്ടാണ് പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ നിരോധിച്ചതെന്നും അസോസിയേഷന്‍ നേതാക്കള്‍ വ്യക്തമാക്കി. മുഖ്യമന്ത്രി ഉള്‍പ്പെടെയുളള മുതിര്‍ന്ന രാഷ്ട്രീയക്കാരുടെ മക്കള്‍ ഇരത സംസ്ഥാനങ്ങളിലും, വിദേശ രാജ്യങ്ങളിലും ബിസിനസ് സംരംഭങ്ങള്‍ ആരംഭിക്കുകയും വലിയ വിജയങ്ങള്‍ നേടുകയും ചെയ്യുന്നു. കേരളത്തില്‍ മുതല്‍ മുടക്കാന്‍ അവരാരും തയ്യാറാകുന്നില്ല. തദ്ദേശീയരായ ചെറുകിട നിക്ഷേപകരുടെ നിക്ഷേപങ്ങള്‍ക്കും, സംരംഭങ്ങള്‍ക്കും പ്രതിസന്ധികള്‍ മാത്രം സമ്മാനിക്കുന്ന സര്‍ക്കാരും ബ്യൂറോക്രാറ്റ്സുമാണ് ഗ്ലോബല്‍ ഇന്‍വെസ്റ്റേഴ്സ് മീറ്റ് സംഘടിപ്പിച്ച് പുതിയ ഈയാംപാറ്റകളെ സൃഷ്ടിക്കുന്നത്
കൊച്ചി :ഗ്ലോബല്‍ ഇന്‍വെസ്റ്റേഴ്സ് മീറ്റ് നടത്തി കൂടുതല്‍ ഈയാംപാറ്റകളെ സൃഷ്ടിക്കുന്ന തിരക്കിലാണ് സര്‍ക്കാരെന്ന് കേരള പ്ലാസ്റ്റിക് മാനുഫാക്ചേഴ്സ അസോസിയേഷന്‍. ഇന്നു ഞാന്‍ നാളെ നീ എന്ന മുദ്രാവാക്യവുമായി ഗ്ലോബല്‍ ഇന്‍വെസ്റ്റേഴ്സ് മീറ്റ് ദിനത്തില്‍ ഹൈക്കോടതി ജംഗ്ഷനില്‍ സംഘടന സത്യഗ്രഹം സംഘടിപ്പിച്ചു.ബദല്‍ സംവിധാനം ഒരുക്കാതെയും, നിര്‍ദ്ദേശിക്കാതെയും ജനുവരി ഒന്നുമുതല്‍ ഏകപക്ഷിയമായിട്ടാണ് പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ നിരോധിച്ചതെന്നും അസോസിയേഷന്‍ നേതാക്കള്‍ വ്യക്തമാക്കി. മുഖ്യമന്ത്രി ഉള്‍പ്പെടെയുളള മുതിര്‍ന്ന രാഷ്ട്രീയക്കാരുടെ മക്കള്‍ ഇരത സംസ്ഥാനങ്ങളിലും, വിദേശ രാജ്യങ്ങളിലും ബിസിനസ് സംരംഭങ്ങള്‍ ആരംഭിക്കുകയും വലിയ വിജയങ്ങള്‍ നേടുകയും ചെയ്യുന്നു. കേരളത്തില്‍ മുതല്‍ മുടക്കാന്‍ അവരാരും തയ്യാറാകുന്നില്ല. തദ്ദേശീയരായ ചെറുകിട നിക്ഷേപകരുടെ നിക്ഷേപങ്ങള്‍ക്കും, സംരംഭങ്ങള്‍ക്കും പ്രതിസന്ധികള്‍ മാത്രം സമ്മാനിക്കുന്ന സര്‍ക്കാരും ബ്യൂറോക്രാറ്റ്സുമാണ് ഗ്ലോബല്‍ ഇന്‍വെസ്റ്റേഴ്സ് മീറ്റ് സംഘടിപ്പിച്ച് പുതിയ ഈയാംപാറ്റകളെ സൃഷ്ടിക്കുന്നത്.
കഴിഞ്ഞ സര്‍ക്കാര്‍ ബാറുകള്‍ നിരോധിച്ചപ്പോള്‍ ബാറുകളില്‍ ഉണ്ടായിരുന്ന മിച്ചം മദ്യം ബിവറേജസ് കോര്‍പ്പറേഷന്‍ തിരിച്ചെടുത്തിരുന്നു. നിര്‍മ്മാതാക്കളുടെ പക്കലും, വ്യാപാരികളുടെ പക്കലുമായി 2000 കോടിയുടെ ഉല്‍പ്പന്നങ്ങള്‍ കെട്ടിക്കിടക്കുമ്പോളാണ് സംസ്ഥാനത്തെ കേവലം മൂന്ന് മുതിര്‍ന്ന സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥരുടെ സ്ഥാര്‍ഥ താല്‍പര്യത്തിന് വഴങ്ങി പ്ലാസ്റ്റിക് നിരോധനം സര്‍ക്കാര്‍ നടപ്പാക്കിയിരിക്കുന്നതെന്ന് മുഖ്യ പ്രഭാഷണം നടത്തിയ സംഘടനയുടെ മുന്‍ പ്രസിഡന്റ് പി ജെ മാത്യു ആരോപിച്ചു. നിരോധനത്തിനായി വാശിപിടിക്കുന്ന ഉദ്യോഗസ്ഥര്‍ രാവിലെ പല്ല് തേക്കാനുപയോഗിക്കുന്ന ബ്രഷും, പേസ്റ്റും അടക്കം ചെയ്തിരിക്കുന്ന കവറും, ധരിക്കുന്ന കുപ്പായത്തിന്റെ ബട്ടണും പ്ലാസ്റ്റിക് നിര്‍മ്മിതമാണ്. നിപ്പ വൈറസ് അക്രമത്തെ ചെറുക്കാനായി മെഡിക്കല്‍ വിദഗ്ധര്‍ ധരിക്കാന്‍ ഉപയോഗിച്ചതും പ്ലാസ്റ്റിക് നിര്‍മ്മിത കുപ്പായങ്ങളായിരുന്നുവെന്നും മാത്യു പറഞ്ഞു.
കേരളത്തിലെ വ്യപാരി വ്യാവസായ സമൂഹത്തെ അപ്പാടെ ബാധിക്കുന്ന ഉട്ട്യോപ്യന്‍ തീരുമാനത്തില്‍ നിന്നും സര്‍ക്കാര്‍ പിന്‍മാറണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് പി സി ജേക്കബ് സത്യഗ്രഹം ഉദ്ഘാടനം ചെയ്തുകൊണ്ടു പറഞ്ഞു. പ്രസിഡന്റ് ബാലകൃഷ്ണ ഭട്ട് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എം. എസ് ജോര്‍ജ്്, വൈസ് പ്രസിഡന്റ് ജെ സുനില്‍, എറണാകുളം ജില്ല മര്‍ച്ചന്റ് അസ്സോസിയേഷന്‍ വൈസ് പ്രസിഡന്റ് സി കെ സണ്ണി, കേരള പേപ്പര്‍ കപ്പ് മാനുഫാക്ചേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് മോഹനന്‍, സൗത്ത് സോണ്‍ പ്രസിഡന്റ് പി ഡി ജോര്‍ജ്്, നോര്‍ത്ത് സോണ്‍ പ്രസിഡന്റ് മുഹമ്മദ് അഷ്റഫ് , സെന്‍ട്രല്‍ സോണ്‍ പ്രസിഡന്റ് ഷാഹുല്‍ ഹമീദ്, മുന്‍ പ്രസിഡന്റുമാരായ അലോക് കുമാര്‍ സാബു, ജോസഫ് സാന്‍ഡര്‍, സെക്രട്ടറി അരുണ്‍ കുമാര്‍, മെമ്പര്‍ സന്തോഷ് കുമാര്‍ സംസാരിച്ചു. കേരളത്തിലെ 1300 പരം ചെറുകിട പ്ലാസ്റ്റിക് അധിഷ്ഠിത ഉല്‍പന്ന നിര്‍മ്മാതാക്കളും അവരുടെ ജീവനക്കാരും സത്യഗ്രഹത്തില്‍ പങ്കെടുത്തു.