രമേശ് ചെന്നിത്തലയെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ച ഡിവൈഎഫ്ഐ നേതാവിനെതിരേ കേസ്

കോഴിക്കോട് കൈതപ്പൊയില്‍ സ്വദേശി മനോജ് ആനോറമ്മലിനെതിരെയാണ് പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

Update: 2020-05-17 05:50 GMT

കോഴിക്കോട്: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ച സംഭവത്തില്‍ ഡിവൈഎഫ്ഐ നേതാവിനെതിരേ പോലിസ് കേസെടുത്തു. കോഴിക്കോട് കൈതപ്പൊയില്‍ സ്വദേശി മനോജ് ആനോറമ്മലിനെതിരെയാണ് പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

സോഷ്യല്‍ മീഡിയയിലൂടെ അപമാനിച്ചതിനും ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടാക്കുന്നതിന് വേണ്ടി മനപ്പൂര്‍വം ശ്രമിച്ചതിനുമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇന്ത്യന്‍ ശിക്ഷാനിയമം 153, കേരള പോലിസ് ആക്ട് 120 എ എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. 

Tags:    

Similar News