സിനിമ സീരിയൽ നടൻ കണ്ണൻ പട്ടാമ്പിക്കെതിരേ പോലിസ് കേസ്

മുമ്പ് എട്ടോളം കേസിൽ പ്രതിയായ ഇയാൾക്കെതിരെ പകുതിയിലധികവും കേസ് സ്ത്രീകളെ അപമാനിച്ചതിനാണ്.

Update: 2022-05-04 19:09 GMT

എരുമപ്പെട്ടി: ചലച്ചിത്ര സംവിധായകൻ മേജർരവിയുടെ സഹോദരനും സിനിമ സീരിയൽ നടനുമായ കണ്ണൻ പട്ടാമ്പിക്കെതിരേ പോലിസ് കേസേടുത്തു. സ്ത്രീത്വത്തെ അപമാനിക്കും വിധം സാമൂഹിക മാധ്യമങ്ങളിൽ പ്രതികരിച്ചതിനാണ് എരുമപ്പെട്ടി പോലിസ് ഇയാൾക്കെതിരേ കേസെടുത്തിട്ടുള്ളത്.

മുമ്പ് എട്ടോളം കേസിൽ പ്രതിയായ ഇയാൾക്കെതിരെ പകുതിയിലധികവും കേസ് സ്ത്രീകളെ അപമാനിച്ചതിനാണ്. ഇനി ഒരു കേസിലും പ്രതിയാവരുതെന്ന കർശന വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി ഇയാൾക്ക് നേരത്തെ ജാമ്യം അനുവദിച്ചിരുന്നത്. എന്നാൽ കോടതി വ്യവസ്ഥ ലംഘിച്ച ഇയാളുടെ ജാമ്യം റദ്ദ് ചെയ്യുന്നതിന് പോലിസ് നടപടി ആരംഭിച്ചതായാണ് അറിയാൻ കഴിയുന്നത്. പാലക്കാട്‌ ജില്ലയിലെ തൃത്താല പോലിസ് സ്റ്റേഷൻ റൗഡി ലിസ്റ്റിൽ ഉൾപെട്ടയാളാണ് നിലവിൽ കണ്ണൻ പട്ടാമ്പി.

Similar News