കോട്ടയത്ത് പോലിസുകാരന് കൊവിഡ്; എസ്‌ഐ അടക്കം നാല് പോലിസ് ഉദ്യോഗസ്ഥര്‍ ക്വാറന്റൈനില്‍
വൈക്കം സ്വദേശിയായ സ്റ്റേഷനിലെ പോലിസ് ഉദ്യോഗസ്ഥനാണ് കഴിഞ്ഞദിവസം കൊവിഡ് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിക്കുന്നതിനു മുമ്പുള്ള ദിവസങ്ങളില്‍ ഈ ഉദ്യോഗസ്ഥന്‍ സ്‌റ്റേഷനിലെ ഡ്രൈവര്‍ ഡ്യൂട്ടിയാണ് ചെയ്തിരുന്നത്.
കോട്ടയം: പോലിസ് ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് കോട്ടയം ഈസ്റ്റ് പോലിസ് സ്‌റ്റേഷനിലെ എസ്‌ഐ അടക്കം നാല് പോലിസ് ഉദ്യോഗസ്ഥര്‍ ക്വാറന്റൈനില്‍ പോയി. വൈക്കം സ്വദേശിയായ സ്റ്റേഷനിലെ പോലിസ് ഉദ്യോഗസ്ഥനാണ് കഴിഞ്ഞദിവസം കൊവിഡ് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിക്കുന്നതിനു മുമ്പുള്ള ദിവസങ്ങളില്‍ ഈ ഉദ്യോഗസ്ഥന്‍ സ്‌റ്റേഷനിലെ ഡ്രൈവര്‍ ഡ്യൂട്ടിയാണ് ചെയ്തിരുന്നത്. അതുകൊണ്ടുതന്നെ ഇദ്ദേഹത്തിന് കൂടുതല്‍ പോലിസ് ഉദ്യോഗസ്ഥരുമായി സമ്പര്‍ക്കമുണ്ടായിരുന്നില്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
കോട്ടയം ഈസ്റ്റ് പോലിസ് സ്റ്റേഷനിലെ എസ്‌ഐയോടും മൂന്ന് എഎസ്‌ഐമാരോടുമാണ് ക്വാറന്റൈനില്‍ പോവാന്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഇതിനുശേഷം പോലിസ് സ്റ്റേഷന്‍ അണുവിമുക്തമാക്കി. തുടര്‍ന്ന് മറ്റ് പോലിസ് ഉദ്യോഗസ്ഥരോടു ജോലിയില്‍ പ്രവേശിക്കാന്‍ നിര്‍ദേശം നല്‍കി. വൈക്കത്തുനിന്ന് കോട്ടയത്തേക്ക് ദിവസവും പോയിവരികയായിരുന്നു പോലിസ് ഉദ്യോഗസ്ഥന്‍. എവിടെ നിന്നാണ് ഇദ്ദേഹത്തിന് രോഗം പിടിപെട്ടതെന്ന് ഇതുവരെയും കണ്ടെത്താന്‍ സാധിക്കാത്തത് പോലിസുകാര്‍ക്കിടയില്‍ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.