പോപുലര്‍ ഫിനാന്‍സ് തട്ടിപ്പ് : അന്വേഷണ പുരോഗതി അറിയിക്കാന്‍ സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദ്ദേശം

പ്രത്യേകം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു അന്വേഷിക്കണമെന്ന ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് നടപ്പാക്കാന്‍ പോലിസ് തയ്യാറാവുന്നില്ലെന്നു ചൂണ്ടിക്കാട്ടി നിക്ഷേപകരുടെ സംഘടനയായ പോപ്പുലര്‍ ഗ്രുപ്പ് ഇന്‍വെസ്റ്റേഴ്സ പ്രത്യേക ഹരജി സമര്‍പ്പിച്ചിരുന്നു. എത്ര കേസുകള്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തന്നറിയിക്കണമെന്നു കോടതി വ്യക്തമാക്കി

Update: 2020-09-29 15:55 GMT

കൊച്ചി: പോപുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ അന്വേഷണ പുരോഗതി അറിയിക്കാന്‍ ഹൈക്കോടതി സര്‍ക്കാരിനു നിര്‍ദ്ദേശം നല്‍കി. പ്രത്യേകം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന ഉത്തരവ് സംബന്ധിച്ചു വിശദാംശം ബോധിപ്പിക്കണമെന്നും കോടതി വ്യക്തമാക്കി. പ്രത്യേകം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു അന്വേഷിക്കണമെന്ന ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് നടപ്പാക്കാന്‍ പോലിസ് തയ്യാറാവുന്നില്ലെന്നു ചൂണ്ടിക്കാട്ടി നിക്ഷേപകരുടെ സംഘടനയായ പോപ്പുലര്‍ ഗ്രുപ്പ് ഇന്‍വെസ്റ്റേഴ്സ പ്രത്യേക ഹരജി സമര്‍പ്പിച്ചിരുന്നു. എത്ര കേസുകള്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തന്നറിയിക്കണമെന്നു കോടതി വ്യക്തമാക്കി.പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസിലെ പരാതികള്‍ ഒരുമിച്ചു പരിഗണിച്ചു ഒറ്റ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്താല്‍ മതിയെന്ന ഡിജിപിയുടെ ആഗസ്റ്റ് 28 ലെ സര്‍ക്കുലര്‍ കോടതി മരവിപ്പിച്ചിരുന്നു. കേസ് ഒക്ടോബര്‍ എട്ടിനു വീണ്ടും പരിഗണിക്കും.

Tags:    

Similar News