നിര്‍ഭയമായ ഇന്ത്യയെ സൃഷ്ടിക്കാനുള്ള പോരാട്ടമാണ് രാജ്യത്ത് നടക്കുന്നത്: നാസറുദ്ദീന്‍ എളമരം
ഇന്ത്യയില്‍ മുളച്ചുപൊന്തിയ വിഷച്ചെടിയായ ആര്‍എസ്എസിനെ പിഴുതെറിയുന്നതാണ് നാം രാജ്യത്ത് കാണുന്നത്. കൈകൂപ്പി നില്‍ക്കുന്ന കുത്ത്ബുദ്ദീന്‍ അന്‍സാരിയുടെ ചിത്രത്തിന്റെ സ്ഥാനത്ത് ചൂണ്ടുവിരലില്‍ ഫാഷിസത്തെ അടക്കിനിര്‍ത്തുന്ന പെണ്‍പുലികളുടെ നാടായി ഇന്ത്യ മാറിയെന്നും അദ്ദേഹം പറഞ്ഞു. പരിധിയും പരിമിതിയുമില്ലാതെ ഇന്ത്യയിലെ ജനങ്ങള്‍ ആര്‍എസ്എസ് തിന്‍മയാണെന്ന് തെരുവുകളില്‍ പ്രഖ്യാപിക്കുന്നു. ഡല്‍ഹിയിലെയും ഷാഹിന്‍ ബാഗിലെയും സമരക്കാര്‍ ഭയരഹിതമായ ഇന്ത്യയിലേക്ക് നടന്നടുക്കുകയാണ്. ഇന്ത്യ അപകടത്തിലാവുന്നതില്‍ ഖേദമില്ലാത്തവരാണ് ആര്‍എസ്എസുകാര്‍. ഇന്ത്യ ഇന്നു കാണുന്ന രീതിയില്‍ വളര്‍ന്നതില്‍ ഒരു പങ്കും അവര്‍ വഹിച്ചിട്ടില്ല
കൊച്ചി: നിര്‍ഭയമായ ഇന്ത്യയെ സൃഷ്ടിക്കാനുള്ള പോരാട്ടമാണ് രാജ്യത്ത് പോപുലര്‍ ഫ്രണ്ട് നടത്തുന്നതെന്ന് സംസ്ഥാന പ്രസിഡന്റ് നസറുദ്ദീന്‍ എളമരം പറഞ്ഞു. പോപുലര്‍ ഫ്രണ്ട് സ്ഥാപക ദിനത്തോടനുബന്ധിച്ച് കൊച്ചിയില്‍ സംഘടിപ്പിച്ച യൂനിറ്റി മാര്‍ച്ചിനും ബഹുജന റാലിക്കും ശേഷം നടത്തിയ പൊതുസമ്മേളനത്തില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. ഇന്ത്യയില്‍ മുളച്ചുപൊന്തിയ വിഷച്ചെടിയായ ആര്‍എസ്എസിനെ പിഴുതെറിയുന്നതാണ് നാം രാജ്യത്ത് കാണുന്നത്. കൈകൂപ്പി നില്‍ക്കുന്ന കുത്ത്ബുദ്ദീന്‍ അന്‍സാരിയുടെ ചിത്രത്തിന്റെ സ്ഥാനത്ത് ചൂണ്ടുവിരലില്‍ ഫാഷിസത്തെ അടക്കിനിര്‍ത്തുന്ന പെണ്‍പുലികളുടെ നാടായി ഇന്ത്യ മാറിയെന്നും അദ്ദേഹം പറഞ്ഞു. പരിധിയും പരിമിതിയുമില്ലാതെ ഇന്ത്യയിലെ ജനങ്ങള്‍ ആര്‍എസ്എസ് തിന്‍മയാണെന്ന് തെരുവുകളില്‍ പ്രഖ്യാപിക്കുന്നു. ഡല്‍ഹിയിലെയും ഷാഹിന്‍ ബാഗിലെയും സമരക്കാര്‍ ഭയരഹിതമായ ഇന്ത്യയിലേക്ക് നടന്നടുക്കുകയാണ്.
ഇന്ത്യ അപകടത്തിലാവുന്നതില്‍ ഖേദമില്ലാത്തവരാണ് ആര്‍എസ്എസുകാര്‍. ഇന്ത്യ ഇന്നു കാണുന്ന രീതിയില്‍ വളര്‍ന്നതില്‍ ഒരു പങ്കും അവര്‍ വഹിച്ചിട്ടില്ല. ജാതീയതയുടെ ഭ്രാന്ത് പിടിച്ച അവര്‍ പെണ്‍കുട്ടികളുടെ അടിവസ്ത്രം പോലും അഴിച്ച് പരിശോധിച്ചത് നാം കണ്ടതാണ്. അവര്‍ സ്ത്രീകളെ എങ്ങിനെയാണ് പരിഗണിക്കുന്നതെന്ന് നാം തിരിച്ചറിയുന്നു. ഇതാണ് അവര്‍ വിഭാവനം ചെയ്യുന്ന ഹിന്ദുത്വ രാഷ്ട്രം. ബാബരി മസ്ജിദ് ധ്വംസനം, തല്ലിക്കൊലകള്‍ ഉള്‍പ്പെടെ പലതിനും പ്രായശ്ചിത്തം ചെയ്യാന്‍ മുസ് ലിംകള്‍ക്ക് ബാക്കി നില്‍ക്കുകയാണ്. മലമൂത്ര വിസര്‍ജ്ജനത്തിനു പോലും ജനങ്ങള്‍ക്ക് സൗകര്യമില്ലാത്ത നാട്ടില്‍ വര്‍ഗീയ വിഭജനം നടത്താനാണ് ഭരണകൂടം ശ്രമിക്കുന്നത്. അതാണ് ഈ നാട്ടില്‍ ജീവിക്കാന്‍ ലജ്ജ തോന്നുന്നെന്ന് സുപ്രിം കോടതി ചീഫ് ജസ്റ്റിസിന് പോലും പറയേണ്ടി വന്നത്. നരേന്ദ്ര മോഡിയുടെയും അമിത് ഷായുടെയും ഭീഷണികളെയും പീഡനങ്ങളെയും അവഗണിച്ച് ആര്‍.എസ്.എസ്സിനെ തള്ളിക്കളയണമെന്ന് മുദ്രാവാക്യം വിളിക്കാന്‍ ജനത തയ്യാറായിരിക്കുന്നു. രാജ്യത്തെ പൗരത്വ സംരക്ഷണ പ്രക്ഷോഭങ്ങളില്‍ പോപുലര്‍ ഫ്രണ്ട് പിന്നിലല്ല മുന്നിലാണെന്നും അദ്ദേഹം പറഞ്ഞു.
സി.എ.എ വിരുദ്ധ സമരത്തിലൂടെയല്ല, ആര്‍എസ്എസ് വിരുദ്ധ സമരത്തിലൂടെയാണ് പോപുലര്‍ ഫ്രണ്ട് രംഗത്ത് വന്നത്. തങ്ങളുടെ കൈയില്‍ കള്ളപ്പണമില്ല. ഈ സമ്മേളന നഗരിയില്‍ സന്നിഹിതരായിരിക്കുന്ന പുരുഷാരമാണ് തങ്ങളുടെ സമ്പത്ത്. തങ്ങളെ ഭയപ്പെടുത്താന്‍ പിന്നിലൂടെ വരേണ്ടതില്ല. മുന്നിലൂടെയാണ് വരേണ്ടത്. എല്ലാവരെയും ഭയപ്പെടുത്തുന്നതു പോലെ പോപുലര്‍ ഫ്രണ്ടിനെ ഭയപ്പെടുത്താന്‍ നോക്കരുത്. രാജ്യത്തു നടക്കുന്ന സമരങ്ങളെ തകര്‍ക്കാന്‍ ആര്‍.എസ്.എസ് ആവനാഴിയിലെ ഏത് അസ്ത്രമെടുത്തുവന്നാലും അതിന്റെയെല്ലാം മുനയൊടിയുക മാത്രമേ ഉള്ളൂ.ആര്‍ എസ് എസിന്റെ അമ്പിന്റെ മൂര്‍ച്ച കൂട്ടികൊടുക്കാന്‍ ചിലര്‍ ഇവിടെ ശ്രമിക്കുന്നുണ്ട്്. അതിന്റെ കൂട്ടത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ചേരരുതെന്നും നാസറുദീന്‍ എളമരം പറഞ്ഞു.പിണറായി വിജയന്‍ പറയുന്നതുപോലെ തങ്ങള്‍ നുഴഞ്ഞുകയറ്റക്കാരല്ല.മറിച്ച് ജനഹൃദയങ്ങളിലേക്ക് തുളച്ചുകയറിയവരാണ്. സമരങ്ങള്‍ക്കൊപ്പമാണന്നു പറയുകയും സമരങ്ങളെ തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന കമ്യൂണിസ്റ്റ് കാപട്യത്തെ നാം തിരിച്ചറിയണമെന്നും നാസറുദ്ദീന്‍ എളമരം വ്യക്തമാക്കി.