പോപുലര്‍ ഫ്രണ്ട് ഡേ: കോഴിക്കോട് നോര്‍ത്ത് ജില്ല യൂനിറ്റി മാര്‍ച്ചും ബഹുജന റാലിയും വില്യാപ്പള്ളിയില്‍
17 ന് വൈകീട്ട് 4.30ന് വില്യാപ്പള്ളിയിലെ മയ്യന്നൂരില്‍നിന്ന് ആരംഭിക്കുന്ന യൂനിറ്റി മാര്‍ച്ചും ബഹുജന റാലിയും ശഹീദ് ആലി മുസ്‌ല്യാര്‍ നഗറില്‍ (വില്ല്യാപ്പള്ളി ടൗണ്‍) സമാപിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനം എസ് ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസി ഉദ്ഘാടനം ചെയ്യും.
വടകര: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ രൂപീകരണ ദിനമായ ഫെബ്രുവരി 17ന് ദേശവ്യാപകമായി നടത്തുന്ന 'പോപുലര്‍ ഫ്രണ്ട് ഡേ' ആചരണത്തിന്റെ ഭാഗമായി കോഴിക്കോട് നോര്‍ത്ത് ജില്ല (വടകര) യൂനിറ്റി മാര്‍ച്ചും ബഹുജന റാലിയും വില്യാപ്പള്ളിയില്‍ നടക്കും. 17 ന് വൈകീട്ട് 4.30ന് വില്യാപ്പള്ളിയിലെ മയ്യന്നൂരില്‍നിന്ന് ആരംഭിക്കുന്ന യൂനിറ്റി മാര്‍ച്ചും ബഹുജന റാലിയും ശഹീദ് ആലി മുസ്‌ല്യാര്‍ നഗറില്‍ (വില്ല്യാപ്പള്ളി ടൗണ്‍) സമാപിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനം എസ് ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസി ഉദ്ഘാടനം ചെയ്യും. പോപുലര്‍ ഫ്രണ്ട് കണ്ണൂര്‍ സോണല്‍ പ്രസിഡന്റ് എം വി അബ്ദുല്‍ റഷീദ് മാസ്റ്റര്‍ അധ്യക്ഷത വഹിക്കും. കാംപസ് ഫ്രണ്ട് ദേശീയ സമിതി അംഗം പി വി ഷുഹൈബ് വിഷയാവതരണം നടത്തും.
മതസാമൂഹിക നേതാക്കള്‍ സംബന്ധിക്കും. സ്വാതന്ത്ര്യത്തിന്റെ ഏഴുപതിറ്റാണ്ട് പിന്നിട്ട് നമ്മുടെ രാജ്യം അതിന്റെ ചരിത്രത്തിലെ ഏറ്റവും കടുത്ത വെല്ലുവിളികള്‍ നേരിടുന്ന ഒരുഘട്ടത്തിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ഹിന്ദുത്വവര്‍ഗീയ ശക്തികള്‍ ജനങ്ങളെ ജാതിയുടെയും മതത്തിന്റെയും പേരില്‍ വിഭജിച്ച് കഴിഞ്ഞു. പൗരന്‍മാരെ രാജ്യദ്രോഹികളായി മുദ്രകുത്തി തടവിലാക്കിക്കൊണ്ടിരിക്കുന്നു. ശേഷിക്കുന്നവരെ നാടുകടത്താനുള്ള ശ്രമങ്ങളാണ് നടന്നുവരുന്നത്. അസഹിഷ്ണുതയുടെയും വെറുപ്പിന്റെയും രാഷ്ട്രീയം അതിന്റെ പാരമ്യത്തിലെത്തിനില്‍ക്കുകയാണ്. വെറുപ്പും വിദ്വേഷവും വിതച്ചുവിളകൊയ്യാനുള്ള കുല്‍സിതനീക്കങ്ങളിലാണ് സംഘപരിവാരം. ഇതിന് ഭരണകൂടങ്ങളും മൗനാനുവാദം നല്‍കുന്നു.
എന്‍ഐഎ, ഇഡി, സിബിഐ പോലുള്ള ദേശീയ ഏജന്‍സികളെ പോലും ആര്‍എസ്എസ്സിന്റെ ചട്ടുകങ്ങളാക്കി മാറ്റി ഭരണകൂട വേട്ട തുടരുകയാണ്. വിയോജിക്കുന്നവരെയും വിമര്‍ശിക്കുന്നവരെയും തുറുങ്കിലടച്ചും കൊലപ്പെടുത്തിയും ജനാധിപത്യത്തിന് ശവക്കുഴി തോണ്ടാനുള്ള തീവ്രയത്‌നത്തിലാണ് ഹിന്ദുത്വ തീവ്രസംഘടനകള്‍. ഇതിനെതിരായി ജനങ്ങളുടെ ഒറ്റക്കെട്ടായ ചെറുത്തുനില്‍പ്പ് അനിവാര്യമായിരിക്കുകയാണ്. ഈയൊരു സാഹചര്യത്തില്‍ മതേതര ഇന്ത്യയുടെ വീണ്ടെടുപ്പിനായി ജാതിമത ഭേദമന്യേ എല്ലാവരും ഒന്നിക്കണമെന്ന സന്ദേശം ഉയര്‍ത്തിക്കൊണ്ട് പോപുലര്‍ ഫ്രണ്ട് യൂനിറ്റി മാര്‍ച്ച് നടത്തുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു. പോപുലര്‍ ഫ്രണ്ട് ജില്ലാ സെക്രട്ടറി എ പി നാസര്‍, പ്രോഗ്രാം കണ്‍വീനര്‍ കെ പി സാദിഖ്, വൈസ് ചെയര്‍മാന്‍ മാകൂല്‍ മുഹമ്മദ്, കെ കെ നാസര്‍ മാസ്റ്റര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.