ദലിത് സംഘടനകള്‍ അംബേദ്കറുടെ ഫാന്‍ ക്ലബ്ബുകളായി മാറി :ഡോ. രവിചന്ദ്രന്‍ ബത്രന്‍ ( റഈസ് മുഹമ്മദ് )

സിഎഎ, എന്‍ആര്‍സി നിയമങ്ങള്‍ക്കെതിരേ നടക്കുന്നത് ആശയ പോരാട്ടമാണ്. പൗരത്വ നിയമത്തിനെതിരേയുള്ള പ്രതിഷേധത്തില്‍ പൊതുവേ മുസ്്ലിംകള്‍ മാത്രമാണ്. ദലിതരെ സമരങ്ങളില്‍ നിന്നു പിന്തിരിപ്പിക്കുന്നതു ഭയമാണ്. ആത്മവിശ്വാസമുണ്ടാവാന്‍ അവര്‍ ഇസ്്ലാമിലേക്കു കടന്നുവരിക.ആത്മവിശ്വാസമില്ലായ്മയാണ് ദലിതന്റെ യഥാര്‍ഥ പ്രശ്നം. സ്വന്തം ജാതി പറഞ്ഞാല്‍ വാടകയ്ക്കുപോലും വീട് കിട്ടാത്ത രാജ്യമാണ് നമ്മുടേത്. ഉയര്‍ന്ന ജാതിക്കാര്‍ താമസിക്കുന്ന പ്രദേശങ്ങളില്‍ ദലിതനു വീട് കിട്ടാത്ത സാഹചര്യം.മേല്‍ ജാതിക്കാരനെയും അവര്‍ ആരാധിക്കുന്ന ദൈവത്തെയും സ്വാമിയെന്നു വിളിക്കണം. ഭയം നിറഞ്ഞു നില്‍ക്കുന്ന ജീവിതമാണ് ദലിതന്റേത്

Update: 2020-02-17 17:19 GMT

കൊച്ചി: ദലിത് സംഘടനകള്‍ അംബേദ്കറുടെ ഫാന്‍ ക്ലബ്ബുകളായി മാറിയെന്ന് ദലിത് കാമറ ഡയറക്ടറും ആക്ടിവിസ്റ്റുമായ ഡോ. രവിചന്ദ്രന്‍ ബത്രന്‍ ( റഈസ് മുഹമ്മദ് ).പോപുലര്‍ ഫ്രണ്ട് ഡേയുടെ ഭാഗമായി കൊച്ചിയില്‍ നടന്ന യൂനിറ്റി മാര്‍ച്ചിനോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സിഎഎ, എന്‍ആര്‍സി നിയമങ്ങള്‍ക്കെതിരേ നടക്കുന്നത് ആശയ പോരാട്ടമാണ്. പൗരത്വ നിയമത്തിനെതിരേയുള്ള പ്രതിഷേധത്തില്‍ പൊതുവേ മുസ്്ലിംകള്‍ മാത്രമാണ്. ദലിതരെ സമരങ്ങളില്‍ നിന്നു പിന്തിരിപ്പിക്കുന്നതു ഭയമാണ്. ആത്മവിശ്വാസമുണ്ടാവാന്‍ അവര്‍ ഇസ്്ലാമിലേക്കു കടന്നുവരിക.ആത്മവിശ്വാസമില്ലായ്മയാണ് ദലിതന്റെ യഥാര്‍ഥ പ്രശ്നം. സ്വന്തം ജാതി പറഞ്ഞാല്‍ വാടകയ്ക്കുപോലും വീട് കിട്ടാത്ത രാജ്യമാണ് നമ്മുടേത്.

ഉയര്‍ന്ന ജാതിക്കാര്‍ താമസിക്കുന്ന പ്രദേശങ്ങളില്‍ ദലിതനു വീട് കിട്ടാത്ത സാഹചര്യം.മേല്‍ ജാതിക്കാരനെയും അവര്‍ ആരാധിക്കുന്ന ദൈവത്തെയും സ്വാമിയെന്നു വിളിക്കണം. ഭയം നിറഞ്ഞു നില്‍ക്കുന്ന ജീവിതമാണ് ദലിതന്റേത്.അംബേദ്കറിസം പറയുന്ന ധാരാളം ദലിത് ആക്ടിവിസ്റ്റുകള്‍ ഉണ്ട്. ആ ഒരു ആക്ടിവിസ്റ്റുകളും തോട്ടിപ്പണി ചെയ്യുന്ന ചക്ലിയ സമുദായത്തിനു വേണ്ടി ശബ്ദിക്കില്ല. വര്‍ഷങ്ങളായി ദലിത് സംഘടനകളും നേതാക്കളും ജാതി ഇല്ലാതാക്കാനായി പ്രവര്‍ത്തിക്കുന്നു. പക്ഷേ, അതിനു സാധിച്ചിട്ടില്ല. നേതാക്കള്‍ക്ക് അവരുടെ സ്വന്തം ജാതിയുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. അങ്ങനെയുള്ള ഈ നേതാക്കള്‍ക്ക് എങ്ങിനെയാണ് നാട്ടിലെ ജാതിവ്യവസ്ഥ ഇല്ലാതാക്കാന്‍ കഴിയുക. ദലിതുകള്‍ക്ക് ജാതീയതയിലും ഉച്ഛനീചത്വത്തില്‍ നിന്നും പുറത്തുവരണമെങ്കില്‍ ജാതിവ്യവസ്ഥയില്‍ അധിസ്ഥിതമായ ഹിന്ദുമതത്തില്‍ നിന്ന് അവര്‍ പുറത്തുവരണമെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Similar News