പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ യൂനിറ്റി മീറ്റ് പള്ളുരുത്തിയില്‍ തുടങ്ങി
പള്ളുരുത്തി അര്ജുനന് മാസ്റ്റര്‍ ഗ്രൗണ്ടില്‍ യൂനിഫോമിട്ട കേഡറ്റുകള്‍ അണിനിരന്ന പൊതുസമ്മേളനത്തില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ സത്താര്‍ സല്യൂട്ട് സ്വീകരിച്ചു
കൊച്ചി: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ രൂപീകരണ ദിനമായ ഫെബ്രുവരി 17 ന് റിപ്പബ്ലിക്കിനെ സംരക്ഷിക്കുക എന്ന മുദ്രാവാക്യവുമായി എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന യൂനിറ്റി മീറ്റിന് പള്ളുരുത്തിയില്‍ തുടക്കമായി. പള്ളുരുത്തി അര്ജുനന് മാസ്റ്റര്‍ ഗ്രൗണ്ടില്‍ യൂനിഫോമിട്ട കേഡറ്റുകള്‍ അണിനിരന്ന പൊതുസമ്മേളനത്തില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ സത്താര്‍ സല്യൂട്ട് സ്വീകരിച്ചു.
കൊവിഡ് വ്യാപന ഭീഷണി പൂര്‍ണമായും വിട്ടുപോയിട്ടില്ലാത്തതിനാല്‍ കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചാണ് പരിപാടികള്‍ നടക്കുന്നത്.പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ സത്താര്‍ യൂനിറ്റി മീറ്റ് ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് വി കെ സലീം അധ്യക്ഷത വഹിക്കും, പി അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ (എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ്),കെ എസ് നൗഷാദ്(ജില്ലാ പ്രസിഡന്റ,് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ), സലിം കൗസരി (ഇമാം കൗണ്‍സില്‍ എറണാകുളം ജില്ലാ പ്രസിഡന്റ്),സക്കീന ടീച്ചര്‍ (ജില്ലാ പ്രസിഡന്റ,് നാഷണല്‍ വിമന്‍സ് ഫ്രണ്ട്),ആദിറാ സ്വാലിഹ് (ജില്ലാ സെക്രട്ടറി, കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ) എന്നിവരടക്കം സാമൂഹ്യ,സാംസ്ക്കാരിക രംഗത്തെ പ്രമുഖര്‍ പൊതു സമ്മേളനത്തില്‍ പങ്കെടുക്കും