സാമൂഹികനീതി പുലരാന്‍ പോപുലര്‍ ഫ്രണ്ടിന് ശക്തി പകരുക: സി അബ്ദുല്‍ ഹമീദ്
ബ്രാഹ്മണ്യം, വംശവെറി പടര്‍ത്തിയും അപരാധമുദ്ര ചാര്‍ത്തി കൂട്ടക്കൊലകള്‍ക്ക് കളമൊരുക്കിയും അനീതിയുടെ ഇരകള്‍ പ്രതിനായകരായി കുറ്റം ചുമത്തപ്പെടുകയും ചെയ്തു സംഘപരിവാര ഫാഷിസം കുഴിച്ചുമൂടികൊണ്ടിരിക്കുന്ന സ്വന്തന്ത്ര്യത്തിന്റെ ലോകം തുറക്കാനുള്ള ജനകീയസമരങ്ങള്‍ക്ക് പൗരസമൂഹം തയ്യാറാവണം. എങ്കിലേ നാം നേടിയെടുത്ത സ്വാതന്ത്ര്യവും നാം കാത്തുസൂക്ഷിക്കുന്ന ബഹുസ്വര സങ്കല്‍പ്പവും രാജ്യത്തിന്റെ ഭരണഘടനയും നമുക്ക് നിലനിര്‍ത്താന്‍ സാധിക്കുകയുള്ളൂ.
ചെറുതുരുത്തി (തൃശൂര്‍): ഭരണകൂടം തന്നെ രാജ്യത്തെ പൗരന്‍മാരെ പുറംതള്ളുകയും എതിര്‍ശബ്ദം ഉയര്‍ത്തുന്നവരെ തുറുങ്കിലടക്കുകയും ചെയ്യുമ്പോള്‍ നീതിയുടെ പക്ഷത്തുനിന്ന് പൊരുതാന്‍ സാമൂഹികനീതി പുലരാന്‍ ആഗ്രഹിക്കുന്ന ഓരോരുത്തരും പോപുലര്‍ ഫ്രണ്ടിന് ശക്തി പകരേണ്ടതുണ്ടെന്ന് പോപുലര്‍ ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ് സി അബ്ദുല്‍ ഹമീദ്. ചെറുതുരുത്തിയില്‍ നടന്ന പോപുലര്‍ ഫ്രണ്ട് ഡേ യൂനിറ്റി മാര്‍ച്ചിനോടനുബന്ധിച്ച് ശഹീദ് ആലി മുസ്‌ല്യാര്‍ നഗറില്‍ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഹിന്ദുത്വ ഫാഷിസത്തിന്റെ ആചാര്യന്‍മാര്‍ സൃഷ്ടിച്ച ആശയത്തെ സംഘപരിവാരം അധികാരത്തിന്റെ ബലത്തില്‍ രാജ്യത്ത് ഒന്നൊന്നായി നടപ്പാക്കികൊണ്ടിരിക്കുന്നു.
പിറന്ന മണ്ണില്‍നിന്ന് പുറത്താക്കാന്‍ അധിനിവേശ ശക്തികള്‍ ശ്രമിച്ച ഘട്ടങ്ങളിലൊക്കെ ചോര ഉറവയെടുത്ത രണമുഹൂര്‍ത്തങ്ങളിലൂടെയാണ് നമ്മുടെ പൂര്‍വികര്‍ അതിനെ നേരിട്ടത്. ബ്രാഹ്മണ്യം, വംശവെറി പടര്‍ത്തിയും അപരാധമുദ്ര ചാര്‍ത്തി കൂട്ടക്കൊലകള്‍ക്ക് കളമൊരുക്കിയും അനീതിയുടെ ഇരകള്‍ പ്രതിനായകരായി കുറ്റം ചുമത്തപ്പെടുകയും ചെയ്തു സംഘപരിവാര ഫാഷിസം കുഴിച്ചുമൂടികൊണ്ടിരിക്കുന്ന സ്വന്തന്ത്ര്യത്തിന്റെ ലോകം തുറക്കാനുള്ള ജനകീയസമരങ്ങള്‍ക്ക് പൗരസമൂഹം തയ്യാറാവണം. എങ്കിലേ നാം നേടിയെടുത്ത സ്വാതന്ത്ര്യവും നാം കാത്തുസൂക്ഷിക്കുന്ന ബഹുസ്വര സങ്കല്‍പ്പവും രാജ്യത്തിന്റെ ഭരണഘടനയും നമുക്ക് നിലനിര്‍ത്താന്‍ സാധിക്കുകയുള്ളൂ. ഇന്ന് രാജ്യത്ത് നടക്കുന്ന ഓരോ സമരങ്ങളും നല്‍കുന്ന സന്ദേശവും അത് തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പോപുലര്‍ ഫ്രണ്ട് തൃശൂര്‍ ജില്ലാ പ്രസിഡന്റ് ഫാമിസ് അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. രാജ്യത്ത് സമരം ചെയ്തുകൊണ്ടിരിക്കുന്ന കര്‍ഷക സമരത്തോടുള്ള ഐക്യദാര്‍ഢ്യത്തിന്റെ ഭാഗമായി ഒരു മിനിറ്റ് മൗനാചരണം നടത്തി. ജില്ലാ സെക്രട്ടറി സിദ്ധീഖുല്‍ അക്ബര്‍ സ്വാഗതം പറഞ്ഞു. എസ് ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് മുവാറ്റുപുഴ അഷ്‌റഫ് മൗലവി, എന്‍ഡബ്ല്യുഎഫ് ജില്ലാ പ്രസിഡന്റ് റസിയ ഇബ്രാഹിം, കാംപസ് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് അദ്‌നാന്‍ തങ്ങള്‍, വുമണ്‍ ഇന്ത്യാ മൂവ്‌മെന്റ് ജില്ലാ പ്രസിഡന്റ് യൂനിഷ ടീച്ചര്‍, പോപുലര്‍ ഫ്രണ്ട് ഡിവിഷന്‍ പ്രസിഡന്റ് ഷഫീഖ് വെട്ടിക്കാട്ടിരി സംസാരിച്ചു. ജില്ലാ കമ്മിറ്റിയംഗങ്ങളായ വി എസ് അബൂബക്കര്‍, അഷ്‌റഫ് വടക്കൂട്ട്, ആര്‍ വി ഷഫീര്‍, ഇ എം ലത്തീഫ്, റഫീഖ് എന്നിവര്‍ സംബന്ധിച്ചു.