പോളിങ് ഉദ്യോഗസ്ഥരുടെ തപാല്‍ വോട്ട് വ്യാഴാഴ്ച മുതല്‍

Update: 2021-03-31 18:24 GMT

കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പില്‍ പോളിങ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടവരുടെ തപാല്‍ വോട്ടിങ് ഏപ്രില്‍ ഒന്ന് മുതല്‍ ഏപ്രില്‍ മൂന്ന് വരെ നടക്കും. ഇതിനായി ഒമ്പതു നിയോജക മണ്ഡലങ്ങളിലും പ്രത്യേക കേന്ദ്രങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്.

ഫോറം 12ല്‍ കൃത്യമായ രീതിയില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളവര്‍ക്ക് രാവിലെ ഒമ്പതു മുതല്‍ അഞ്ചുവരെ തിരിച്ചറിയല്‍ രേഖയുമായി ഈ കേന്ദ്രങ്ങളിലെത്തി വോട്ട് ചെയ്യാം. കേന്ദ്രങ്ങളുടെ പട്ടിക ചുവടെ. മണ്ഡലം, പോളിങ് സ്‌റ്റേഷന്‍ എന്ന ക്രമത്തില്‍.

പാലാ: കാര്‍മല്‍ പബ്ലിക് സ്‌കൂള്‍ പാലാ

കടുത്തുരുത്തി: സെന്റ് മേരീസ് ബോയ്‌സ് എല്‍.പി.എസ് കുറവിലങ്ങാട്

വൈക്കം: സത്യഗ്രഹ സ്മാരക ശ്രീനാരായണ എച്ച്.എസ്. എസ് വൈക്കം

ഏറ്റുമാനൂര്‍: സെന്റ് അലോഷ്യസ് എച്ച്.എസ്.എസ്. അതിരമ്പുഴ

കോട്ടയം: ബേക്കര്‍ മെമ്മോറിയല്‍ നഴ്‌സറി സ്‌കൂള്‍, കോട്ടയം

പുതുപ്പള്ളി: പി.ടി.എം ഗവണ്‍മെന്റ് എച്ച്.എസ്. വെള്ളൂര്‍ പാമ്പാടി

ചങ്ങനാശേരി: ഗവണ്‍മെന്റ് മുഹമ്മദന്‍സ് യു.പി.എസ് ചങ്ങനാശേരി

കാഞ്ഞിരപ്പള്ളി: ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ വാഴൂര്‍

പൂഞ്ഞാര്‍: സെന്റ് ആന്റണീസ് പബ്ലിക് സ്‌കൂള്‍, ആനക്കല്ല്‌

Tags:    

Similar News