കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തില്‍നിന്ന് രക്ഷപ്പെട്ട രണ്ടുപ്രതികള്‍ കൂടി പിടിയില്‍

നിസാമുദ്ദീന്‍, അബ്ദുല്‍ ഗഫൂര്‍ എന്നിവര്‍ വയനാട്ടില്‍നിന്നാണ് പിടിയിലായത്. നേരത്തെ മറ്റൊരു കുറ്റവാളിയായ ആഷിക്കും അന്തേവാസിയായ ഷഹല്‍ ഷാനുവും പിടിയിലായിരുന്നു.

Update: 2020-07-27 17:42 GMT

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തില്‍നിന്ന് രക്ഷപ്പെട്ട രണ്ടുപ്രതികള്‍ കൂടി പിടിയില്‍. നിസാമുദ്ദീന്‍, അബ്ദുല്‍ ഗഫൂര്‍ എന്നിവര്‍ വയനാട്ടില്‍നിന്നാണ് പിടിയിലായത്. നേരത്തെ മറ്റൊരു കുറ്റവാളിയായ ആഷിക്കും അന്തേവാസിയായ ഷഹല്‍ ഷാനുവും പിടിയിലായിരുന്നു. ജൂലൈ 22നാണ് കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തില്‍നിന്നും പോലിസിന്റെയും സെക്യൂരിറ്റി ജീവനക്കാരുടെയും കണ്ണുവട്ടിച്ച് നാലു തടവുകാര്‍ കടന്നുകളഞ്ഞത്.

കുറ്റവാളികളെ പാര്‍പ്പിക്കുന്ന മൂന്നാം വാര്‍ഡിലെ പ്രത്യേക സെല്ലില്‍നിന്നാണ് ഇവര്‍ പുറത്തുചാടിയത്. കൊലപാതകം, ലഹരിമരുന്ന്, പിടിച്ചുപറി കേസുകളില്‍ പ്രതികളാണിവര്‍. മട്ടാഞ്ചേരി സ്വദേശിയായ നിസാമുദ്ദീന്‍ എറണാകുളത്തെ ഒരു കൊലക്കേസിലെ പ്രതിയാണ്. മാനസികപ്രശ്‌നങ്ങളെത്തുടര്‍ന്നാണ് ഇവരെ ജയിലില്‍നിന്ന് കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചത്. 

Tags:    

Similar News