സ്വകാര്യബസ് സര്‍വീസ് പ്രതിസന്ധിയിലെന്ന് റിപോര്‍ട്ട്
നാലായിരം സ്വകാര്യബസുകളാണ് ഒരുവര്‍ഷം സര്‍വീസ് നിര്‍ത്തിയിരിക്കുന്നത്. ഒരു ബസിന് സര്‍വീസ് ഇനത്തില്‍ ദിവസം 1500 രൂപയാണ് നഷ്ടം സംഭവിക്കുന്നതായി സ്വകാര്യ ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ ചൂണ്ടിക്കാട്ടുന്നു.
തിരുവനന്തപുരം: കേരളത്തില്‍ സ്വകാര്യബസ് സര്‍വീസ് പ്രതിസന്ധിയിലെന്ന് ട്രാന്‍സ്പോര്‍ട്ട് പ്ലാനിങ് ആന്റ് റിസര്‍ച്ച് സെന്റര്‍ റിപ്പോര്‍ട്ട്. നാലായിരം സ്വകാര്യബസുകളാണ് ഒരുവര്‍ഷം സര്‍വീസ് നിര്‍ത്തിയിരിക്കുന്നത്. ഒരു ബസിന് സര്‍വീസ് ഇനത്തില്‍ ദിവസം 1500 രൂപയാണ് നഷ്ടം സംഭവിക്കുന്നതായി സ്വകാര്യ ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ ചൂണ്ടിക്കാട്ടുന്നു. ഏകദേശം രണ്ട് ലക്ഷത്തോളം തൊഴിലാളികളാണ് ഈ മേഖലയിലുള്ളത്. ബസ് ഉടമകളുടെ കണക്കുകള്‍ അനുസരിച്ച് 2002ല്‍ 36000 സ്വകാര്യബസുകള്‍ സര്‍വീസ് നടത്തിയിരുന്നു.
2014ലെ നാറ്റ്പാക് റിപ്പോര്‍ട്ട് അനുസരിച്ച് 24000 ബസുകളായി ഇത് കുറഞ്ഞു. 2018ല്‍ 19145 ബസുകള്‍ മാത്രമാണ് സര്‍വീസ് നടത്തുന്നത്. ഇക്കഴിഞ്ഞ ഒരു കൊല്ലം കൊണ്ട് ഒട്ടനവധി പെര്‍മിറ്റുകള്‍ കൈമാറിയെന്നും മോട്ടോര്‍ വാഹന അധികൃതര്‍ പറയുന്നു. വാഹനഘടകങ്ങളില്‍ നിന്നുള്ള ജിഎസ്ടി കൂടിയാകുമ്പോള്‍ സര്‍ക്കാരിന് വര്‍ഷം തോറും 500 കോടിയില്‍പരം വരുമാനം നല്‍കുന്ന ഒരു വ്യവസായമാണ് തകരുന്നത്.