കണ്ണി വലിപ്പം കുറഞ്ഞ മല്‍സ്യബന്ധന വലകള്‍ക്ക് നിരോധനം

Update: 2020-11-09 15:23 GMT

കോട്ടയം: മല്‍സ്യസമ്പത്ത് സംരക്ഷിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി 20 മില്ലീ മീറ്ററില്‍ കുറവ് കണ്ണിവലുപ്പമുള്ള മല്‍സ്യബന്ധന വലകള്‍ക്ക് കോട്ടയം ജില്ലയില്‍ നിരോധനം ഏര്‍പ്പെടുത്തി. ഇത്തരം വലകള്‍ ഉപയോഗിക്കുന്നതുമൂലം മല്‍സ്യക്കുഞ്ഞുങ്ങള്‍ വന്‍തോതില്‍ നശിക്കുന്നതായി കണ്ടെത്തിയതിനെതുടര്‍ന്നാണ് നിര്‍മാണവും വിതരണവും ഉപയോഗവും നിരോധിച്ചത്. നിരോധനം ലംഘിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. 

Tags:    

Similar News