ഭിന്നശേഷിക്കാരുടെ വാഹനങ്ങള്‍ക്ക് ഇന്ധനം നിറയ്ക്കുന്നതിന് പെട്രോള്‍ പമ്പുകളില്‍ പ്രത്യേക ക്യൂ സംവിധാനം ഏര്‍പ്പെടുത്താന്‍ നിര്‍ദേശം
സംസ്ഥാനത്ത് ഭിന്നശേഷിക്കാര്‍ ഓടിക്കുന്നതോ ഉപയോഗിക്കുന്നതോ ആയ മോട്ടോര്‍ വാഹനങ്ങള്‍ക്ക് ഇന്ധനം നിറയ്ക്കുന്നതിന് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന വിവിധ ഇന്ധന കമ്പനികളുടെ ഔട്ട് ലെറ്റുകളില്‍ പ്രത്യേക ക്യൂ സംവിധാനം ഏര്‍പ്പെടുത്താനാണ് നിര്‍ദേശിച്ചിരിക്കുന്നത്.
തിരുവനന്തപുരം: ഭിന്നശേഷിക്കാരുടെ വാഹനങ്ങള്‍ക്ക് ഇന്ധനം നിറയ്ക്കുന്നതിന് പെട്രോള്‍ പമ്പുകളില്‍ പ്രത്യേക ക്യൂ സംവിധാനം ഏര്‍പ്പെടുത്താന്‍ നിര്‍ദേശം നല്‍കി സംസ്ഥാന ഭിന്നശേഷി കമ്മീഷണര്‍ എസ് എച്ച് പഞ്ചാപകേശന്‍.
സംസ്ഥാനത്ത് ഭിന്നശേഷിക്കാര്‍ ഓടിക്കുന്നതോ ഉപയോഗിക്കുന്നതോ ആയ മോട്ടോര്‍ വാഹനങ്ങള്‍ക്ക് ഇന്ധനം നിറയ്ക്കുന്നതിന് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന വിവിധ ഇന്ധന കമ്പനികളുടെ ഔട്ട് ലെറ്റുകളില്‍ പ്രത്യേക ക്യൂ സംവിധാനം ഏര്‍പ്പെടുത്താനാണ് നിര്‍ദേശിച്ചിരിക്കുന്നത്. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനും ഓയില്‍ ഇന്‍ഡസ്ട്രി സ്‌റ്റേറ്റ് ലെവല്‍ കോ ഓര്‍ഡിനേറ്ററിനുമാണ് ഇതു സംബന്ധിച്ച നിര്‍ദേശം നല്‍കിയത്.
പ്രത്യേക ക്യൂ സമ്പ്രദായം സംബന്ധിച്ച് 'വീല്‍ ചെയര്‍ സിമ്പല്‍ ബോര്‍ഡ്' ആലേഖനം ചെയ്ത ബോര്‍ഡ് ഇന്ധന കമ്പനികളുടെ ഔട്ട് ലെറ്റുകളില്‍ സ്ഥാപിക്കാനും നിര്‍ദേശമുണ്ട്.