അനാരോഗ്യ ചടങ്ങിന് നേതൃത്വം നല്‍കിയെന്ന്; ആരോഗ്യ മന്ത്രിക്കെതിരെ വിമർശനം
പൊതുജനങ്ങള്‍ക്ക് മാതൃകയേണ്ട ആരോഗ്യ മന്ത്രിയും ഉന്നത ഡോക്ടര്‍മാരടക്കമുള്ള സംഘവും മാസ്‌ക്കും സാമൂഹിക അകലം പോലും സൂക്ഷിക്കാതെയാണ് ഈ യാത്രയപ്പ് സംഘടിപ്പിച്ചത്.
തിരുവനന്തപുരം: കാസര്‍ഗോഡ് അതിനൂതനമായ കോവിഡ് ആശുപത്രി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് പുറപ്പെടുന്ന യാത്രാ സംഘത്തിന് ആരോഗ്യ മന്ത്രി കെ കെ ശൈലജയുടെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിന് സമീപം നടന്ന യാത്രയയപ്പ് തീര്‍ത്തും അനാരോഗ്യ ചടങ്ങായി മാറി. പൊതുജനങ്ങള്‍ക്ക് മാതൃകയേണ്ട ആരോഗ്യ മന്ത്രിയും ഉന്നത ഡോക്ടര്‍മാരടക്കമുള്ള സംഘവും മാസ്‌ക്കും സാമൂഹിക അകലം പോലും സൂക്ഷിക്കാതെയാണ് ഈ യാത്രയപ്പ് സംഘടിപ്പിച്ചത്.
ഇത്രയം ദുരം എസി ബസ്സില്‍ സഞ്ചരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരില്‍ കൂടുതല്‍ പേരും മാസ്‌ക് അടക്കമുള്ള സ്വയം സംരക്ഷിത ഉപകരണങ്ങളില്ലാതെയാണ് (പിപിഇ)യാത്രക്കായി ബസ്സില്‍ കയറുന്നത്. ട്രോപ്പ്‌ളെറ്റ് ഇന്‍ഫെക്ഷന്‍ വിഭാഗത്തില്‍ പെട്ട കൊറോണ വൈറസ് രോഗികളെ എഡി വാര്‍ഡുകളില്‍ അഡ്മിറ്റ് ചെയ്യുകയാണങ്കില്‍ പോലും നെഗറ്റീവ് പ്രഷര്‍ ഉള്ള സ്ഥലങ്ങളിലാണ് കിടത്തുന്നത്.
പോസിറ്റീവ് പ്രഷര്‍ ഉള്ള ബസ്സില്‍ യാത്ര ചെയ്ത സംഘത്തില്‍ ആര്‍ക്കെങ്കിലും വൈറസ് ബാധയുണ്ടെങ്കില്‍ സംഘത്തിന് മുഴുവന്‍ അസുഖം പിടികൂടുന്ന സാഹചര്യമാണ് ഈ ബസ്സിലുള്ളത്. ഇത്രയം പേരെ പരിശോധന നടത്തി കോവിഡ്-19 നെഗറ്റീവ് ആണങ്കില്‍ പോലും ഇന്‍ഗുബേഷനില്‍ സമയമാണങ്കില്‍ വൈറസ് ബാധ കണ്ടെത്തി കൊള്ളണമെന്നില്ല. ഏറ്റവും കൂടുതല്‍ കോവിഡ് ബാധിച്ച കാസര്‍ഗോഡ് ജില്ലയിലെ ഈ സംഘത്തിന്റെ പിപിഇ ഉപയോഗിക്കാതെയുള്ള ഇത്തരം പ്രവര്‍ത്തനം സ്വയം സുരക്ഷ നോക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പോലും ഭീഷണിയാണ്. കൊറോണ ബാധിച്ച പ്രദേശങ്ങളിലെ 20 ശതമാനം ആരോഗ്യ ജീവനക്കാര്‍ക്ക് അസുഖം പടര്‍ന്നിട്ടുണ്ട്.