മലപ്പുറം: കൊവിഡ് കാല ദുരിതങ്ങള്‍ മൂലം ജീവിതം പ്രതിസന്ധിയിലായ കുടുംബങ്ങള്‍ക്ക് ഖത്തര്‍ കെഎംസിസിയുടെ സഹായഹസ്തം. മങ്കട മണ്ഡലത്തിലെ ആയിരത്തോളം കുടുംബങ്ങള്‍ക്കാണ് ഖത്തര്‍ കെഎംസിസി മങ്കട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഭക്ഷ്യവസ്തുക്കളുടെ കിറ്റുകള്‍ നല്‍കിയത്. അരി, ധാന്യപ്പൊടികള്‍, വെളിച്ചെണ്ണ, മറ്റ് ഭക്ഷ്യവസ്തുക്കള്‍ എന്നിവയടങ്ങിയ കിറ്റുകള്‍ വീടുകളിലെത്തിച്ച് വിതരണം ചെയ്തു.
ഖത്തര്‍ കെഎംസിസി സംസ്ഥാന ഉപദേശക സമിതി അംഗം ഇസ്മായില്‍ ഹാജി വേങ്ങരശ്ശേരിയുടെ നേതൃത്വത്തിലാണ് ഭക്ഷ്യക്കിറ്റ് നാട്ടില്‍ വിതരണത്തിനായി ഒരുക്കിയത്. കുന്നത്ത് മുഹമ്മദ്, കൂരി മുസ്തഫ, ജയ്ഫര്‍ വേങ്ങശ്ശേരി, വി പി മാനു മാസ്റ്റര്‍, എന്‍ കെ അഷറഫ് എന്നിവര്‍ വിതരണത്തിന് നേതൃത്വം നല്കി. കഴിഞ്ഞ ഒമ്പതുവര്‍ഷമായി റമദാനില്‍ മാലാപറമ്പ് എംഇഎസ് മെഡിക്കല്‍ കോളജിലെ രോഗികള്‍ക്കും കൂട്ടിരിക്കുന്നവര്‍ക്കും നോമ്പുതുറക്കുന്നതിനും അത്താഴത്തിനുമുള്ള ഭക്ഷണം മങ്കട മണ്ഡലം മുസ്്ലിം ലീഗ് കമ്മിറ്റിയുമായി സഹകരിച്ച് ഖത്തര്‍ കെഎംസിസി നല്‍കിവരുന്നുണ്ട്.