കോഴിക്കോട്: ഹ്യൂമന്‍ റിസോഴ്‌സ് ഡവലപ്പ്‌മെന്റ് ഫൗണ്ടേഷ (എച്ച്ആര്‍ഡിഎഫ്)ന്റെ ആഭിമുഖ്യത്തില്‍ കോഴിക്കോട് ഇസ്‌ലാമിക് യൂത്ത് സെന്ററില്‍ ഖുര്‍ആന്‍ റസിറ്റേഷന്‍ ലേണിങ് ദ്വിദിന പഠന ക്യാംപ് സംഘടിപ്പിച്ചു. അറബി അക്ഷരങ്ങള്‍ അറിയാത്തവര്‍ക്കും അക്ഷരങ്ങള്‍ ചേര്‍ത്ത് വായിക്കാന്‍ അറിയാത്തവര്‍ക്കും ഏറെ സഹായകമാവുന്ന തരത്തിലായിരുന്നു ക്യാംപ് സജ്ജീകരിച്ചിരുന്നത്. പോപുലര്‍ ഫ്രണ്ട് കോഴിക്കോട് സൗത്ത് പ്രസിഡന്റ് ഫായിസ് മുഹമ്മദ് ക്യാംപ് ഉദ്ഘാടനം ചെയ്തു.
നിഷ്പ്രയാസം ഖുര്‍ആന്‍ ഓതുന്നവര്‍ സച്ചരിതരോടൊപ്പമായിരിക്കുമെന്നും പ്രയാസത്തോടെ വിക്കി വിക്കി ഓതുന്നവര്‍ രണ്ട് നന്‍മയ്ക്ക് അര്‍ഹരാണെന്നുമുള്ള നബിവചനം ഈ പരിപാടിയുടെ പ്രാധാന്യം നമ്മെ പഠിപ്പിക്കുന്നുണ്ടെന്ന് അദ്ദേഹം ഉദ്ഘാടനപ്രസംഗത്തില്‍ പറഞ്ഞു. ആണ്‍/പെണ്‍ വ്യത്യാസമില്ലാതെ മുതിര്‍ന്നവര്‍ക്കും വിദ്യാര്‍ഥികള്‍ക്കും തുടര്‍ന്നും നടത്തപ്പെടുന്ന ക്യാംപുകളില്‍ പങ്കെടുക്കാം. 7907929303 എന്ന നമ്പറില്‍ വിളിച്ച് രജിസ്റ്റര്‍ ചെയ്യാം. ഹുസൈന്‍ ചിയ്യാനൂര്‍, ഹാഷിം ജമലുല്ലൈലി എന്നിവര്‍ വിവിധ സെഷനുകളില്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി.