റാഫിന്റെ ദുരിതാശ്വാസ ഫണ്ട് കലക്ടര്‍ക്ക് കൈമാറി
റാഫ് സംസ്ഥാന കമ്മിറ്റി ഒരുക്കിയ 'ഒരിറ്റു ശ്രദ്ധ; ഒരു പാടായുസ്സ്'' എന്ന റാഫ് മാസ്‌കുകള്‍ സൗജന്യമായി നൂറു കണക്കിനാളുകള്‍ക്ക് ജില്ലയില്‍ വിതരണം ചെയ്തു.
മലപ്പുറം: കൊവിഡ് 19 മായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് റോഡ് ആക്‌സിഡന്റ് ആക് ഷന്‍ ഫോറം മലപ്പുറം കുടുബാംഗങ്ങളുടെ വിഹിതമായ 45000 രൂപയുടെ ചെക്ക് റാഫ് സംസ്ഥാന പ്രസിഡണ്ട് കെ എം അബ്ദു ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക്കിന് കൈമാറി. റാഫ് ഭാരവാഹികളായ വിജയന്‍ കൊളത്തായി, എം ടി തെയ്യാല, ബി കെ സൈയ്ദ്, പാലോളി അബ്ദു റഹിമാന്‍, നൗഷാദ് മാമ്പ്ര, എ കെ ജയന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
റാഫ് സംസ്ഥാന കമ്മിറ്റി ഒരുക്കിയ 'ഒരിറ്റു ശ്രദ്ധ; ഒരു പാടായുസ്സ്'' എന്ന റാഫ് മാസ്‌കുകള്‍ സൗജന്യമായി നൂറു കണക്കിനാളുകള്‍ക്ക് ജില്ലയില്‍ വിതരണം ചെയ്തു.