റാബിയ സെയ്ഫി: പൊതുസമൂഹത്തിന്റെ മൗനം ഭയപ്പെടുത്തുന്നത്- കെഎംവൈഎഫ്

Update: 2021-09-05 19:31 GMT

തിരുവനന്തപുരം: ആഗസ്ത് 26ന് ക്രൂരമായി ബലാല്‍സംഗത്തിനിരയായി കൊല്ലപ്പെട്ട ബിഹാര്‍ സ്വദേശിനിയും ഡല്‍ഹി ഡിഫന്‍സ് ഉദ്യോഗസ്ഥയുമായ റാബിയ സെയ്ഫിയുടെ കൊലപാതകത്തില്‍ പൊതുസമൂഹം പുലര്‍ത്തുന്നത് കുറ്റകരമായ മൗനമെന്ന് കെഎംവൈഎഫ് സംസ്ഥാന സെക്രട്ടേറിയറ്റ്. ബലാല്‍സംഗത്തിനിരയാക്കുകയും അമ്പതുതവണ വെട്ടിപ്പരിക്കേല്‍പ്പിക്കുകയും ചെയ്ത നിലയിലായിരുന്നു റാബിയയുടെ ശരീരം.

എന്നിട്ടും ഡല്‍ഹി പോലിസ് തുടരുന്ന മൗനവും, മാധ്യമങ്ങള്‍ പുലര്‍ത്തുന്ന നിശബ്ദതയും പൊതുസമൂഹത്തിന്റെ നിസ്സംഗതയും ഭയപ്പെടുത്തുന്നതാണെന്ന് സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് ഇലവുപാലം ഷംസുദ്ദീന്‍ മന്നാനി അധ്യക്ഷത വഹിച്ചു. കാരാളി ഇ കെ സുലൈമാന്‍ ദാരിമി, അല്‍ അമീന്‍ റഹ്മാനി, നൗഷാദ് മാങ്കാംകുഴി, നാഷിദ് ബാഖവി, പനവൂര്‍ സഫീര്‍ഖാന്‍ മന്നാനി, മുഹമ്മദ് കുട്ടി റഷാദി, കുണ്ടമണ്‍ മന്നാനി, ഷാജിറുദ്ദീന്‍ ബാഖവി, തലവരമ്പ് സലിം, അസ്ഹര്‍ കുടവൂര്‍ എന്നിവര്‍ സംസാരിച്ചു.

Tags:    

Similar News