കന്യാകുമാരിയില്‍ കനത്ത മഴ: ലക്ഷദ്വീപില്‍ മുന്‍കരുതല്‍

കന്യാകുമാരി ജില്ലയില്‍ രണ്ടു ദിനങ്ങളായി പെയ്യുന്ന ശക്തമായ മഴയില്‍ പ്രധാനജലസംഭരണികളില്‍ ജലനിരപ്പ് ഉയര്‍ന്നു. കഴിഞ്ഞദിവസം രാത്രി ആരംഭിച്ച മഴ ഇന്നലെ രാവിലെ വരെ ജില്ലയില്‍ മിക്കയിടത്തും തുടര്‍ന്നു.

Update: 2019-08-10 13:04 GMT

തിരുവനന്തപുരം: കന്യാകുമാരിയിലും കനത്ത മഴ .കന്യാകുമാരി ജില്ലയില്‍ രണ്ടു ദിനങ്ങളായി പെയ്യുന്ന ശക്തമായ മഴയില്‍ പ്രധാനജലസംഭരണികളില്‍ ജലനിരപ്പ് ഉയര്‍ന്നു. കഴിഞ്ഞദിവസം രാത്രി ആരംഭിച്ച മഴ ഇന്നലെ രാവിലെ വരെ ജില്ലയില്‍ മിക്കയിടത്തും തുടര്‍ന്നു. ജില്ലയിലെ പ്രധാന ജലസംഭരണികളായ പേച്ചിപ്പാറയില്‍ 11.60 അടിയും,പെരുഞ്ചാണിയില്‍ 45.30 അടിയുമാണ് വെള്ളിയാഴ്ച രാവിലത്തെ ജലനിരപ്പ്.

ലക്ഷദ്വീപില്‍ മുന്‍കരുതല്‍ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ലക്ഷദ്വീപ് തീരങ്ങളില്‍ 11-08-2019 തിയതി വരെ പടിഞ്ഞാറ് / തെക്ക് പടിഞ്ഞാറന്‍ ദിശയില്‍ നിന്ന് മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റും മഴയും തുടരുമെന്ന കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് ലക്ഷദ്വീപ് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. അതേ സമയം കേരളത്തിലും കര്‍ണാടകയിലും പ്രളയകെടുതിയില്‍ കുടുങ്ങിയ ലക്ഷദ്വീപ് നിവാസികളുടെ ക്ഷേമനിര്‍വഹത്തിനായി അഡ്മിനിസ്‌ട്രേഷന്റെ പ്രത്യേക ഫോണ്‍ നമ്പറുകള്‍ പുറപ്പെടുവിപ്പിച്ചു.കൊച്ചി, കോഴിക്കോട് ലക്ഷദ്വീപ് ഗസ്റ്റ് ഹൗസുകള്‍ വിദ്യാത്ഥികള്‍ക്കായി തുറന്ന് കൊടുത്തു. 

Tags:    

Similar News