പത്തനംതിട്ട ജില്ലയില്‍ കനത്ത മഴയ്ക്ക് സാധ്യത

കക്കാട്ടാറിന്‍റെയും പമ്പയാറിന്‍റെയും തീരത്ത് താമസിക്കുന്നവരും മണിയാര്‍, വടശേരിക്കര, റാന്നി, കോഴഞ്ചേരി, ആറന്മുള നിവാസികളും പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

Update: 2020-06-25 04:30 GMT

പത്തനംതിട്ട: ജില്ലയില്‍ വരും ദിവസങ്ങളിൽ മഴ കനക്കും. ഇന്ന് യെല്ലോ അലര്‍ട്ടും നാളെ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. കക്കാട്ടാറിന്‍റെ വൃഷ്ടിപ്രദേശത്ത് അതിശക്തമായ മഴ പെയ്യുന്നതിന് സാധ്യതയുള്ളതിനാല്‍ മണിയാര്‍ ബാരേജിലെ റിസര്‍വോയറിലേക്കുള്ള നീരൊഴുക്ക് ശക്തമാകും.

മണിയാര്‍ ബാരേജിലെ ജലനിരപ്പ് ഉയരുന്നപക്ഷം ജലനിരപ്പ് 34.60 മീറ്ററായി ക്രമീകരിക്കുന്നതിന് 25നും 26നും ഏതു സമയവും ബാരേജില്‍ നിലവിലുള്ള അഞ്ച് സ്പില്‍വേ ഷട്ടറുകളും 10 സെ.മീ മുതല്‍ ഒരു മീറ്റര്‍ വരെ ഉയര്‍ത്തുമെന്നും റിപ്പോർട്ട്. ഷട്ടറുകള്‍ ഉയര്‍ത്തുന്നത് മൂലം കക്കാട്ടാറില്‍ 30 സെ.മീ മുതല്‍ രണ്ട് മീറ്റര്‍ വരെ ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ കക്കാട്ടാറിന്‍റെയും പമ്പയാറിന്‍റെയും തീരത്ത് താമസിക്കുന്നവരും മണിയാര്‍, വടശേരിക്കര, റാന്നി, കോഴഞ്ചേരി, ആറന്മുള നിവാസികളും പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

Tags:    

Similar News