മാനദണ്ഡങ്ങളുടെ മറവില്‍ വിശുദ്ധ റമദാനെ അവമതിക്കാനുള്ള കുല്‍സിതശ്രമങ്ങള്‍ കരുതിയിരിക്കണം: കെഎംവൈഎഫ്

Update: 2021-04-25 07:23 GMT

പത്തനംതിട്ട: മാനദണ്ഡങ്ങളുടെ മറവില്‍ വിശുദ്ധ റമദാനെ അവമതിക്കാനുള്ള കുല്‍സിതശ്രമങ്ങള്‍ കരുതിയിരിക്കണമെന്ന് കെഎംവൈഎഫ് (കേരളാ മുസ്‌ലിം യുവജന ഫെഡറേഷന്‍) പത്തനംതിട്ട ജില്ലാ പ്രസിഡന്റ് മണ്ണടി അര്‍ഷദ് ബദ്‌രി എംഎഫ്ബിയും ജനറല്‍ സെക്രട്ടറി മുഹമ്മദ് സാദിഖ് കുലശേഖരപതിയും സംയുക്തപ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

ആരോഗ്യവകുപ്പ് മുന്നോട്ടുവച്ചിട്ടുള്ളതും അല്ലാത്തതുമായ മുഴുവന്‍ മാനദണ്ഡങ്ങളും പൂര്‍ണാര്‍ഥത്തില്‍ പാലിച്ചാണ് മസ്ജിദുകളില്‍ ആരാധനകള്‍ സമയബന്ധിതമായി നടക്കുന്നത്. രോഗബാധക്കെതിരേ ശക്തമായ മുന്‍കരുതലുകള്‍ സ്വീകരിച്ച മസ്ജിദുകളുടെ മാതൃകാപരമായ സമീപനം പരിഗണിക്കാതെ മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ മലപ്പുറം ജില്ലയിലെ മസ്ജിദുകളില്‍ പോലും കഠിനനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി വിശുദ്ധ റമദാനെ കളങ്കപ്പെടുത്തുന്ന ഭരണനേതൃതീരുമാനങ്ങളെ ജില്ലാ കമ്മിറ്റി അപലപിച്ചു.

മസ്ജിദുകളില്‍ ഇനിയും പുതിയ നിയന്ത്രണങ്ങളുണ്ടാക്കാന്‍ മെനക്കെടുന്നതിന് പകരം മസ്ജിദുകള്‍ പാലിക്കുന്ന മാതൃകാനിയന്ത്രണങ്ങള്‍ മറ്റ് പൊതുസ്ഥലങ്ങളിലും പൊതുഗതാഗതത്തിലും നടപ്പാക്കാനാണ് ശ്രമിക്കേണ്ടതെന്നും സര്‍വകക്ഷി യോഗത്തില്‍ ഇതിന് മുന്‍തൂക്കം നല്‍കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും ജില്ലാ നേതാക്കള്‍ അഭിപ്രായപ്പെട്ടു.

Tags:    

Similar News