താല്‍ക്കാലിക ജീവനക്കാരിയെ തഹസില്‍ദാര്‍ കടന്നുപിടിച്ചെന്ന് പരാതി

കഴിഞ്ഞമാസമാണ് യുവതി ആറുമാസത്തെ താല്‍ക്കാലിക കാലാവധിയില്‍ ജോലിയില്‍ പ്രവേശിക്കുന്നത്. ഓഗസ്റ്റ് പതിനാറിന് രാവിലെയാണ് സംഭവം നടന്നതെന്ന് പരാതിയില്‍ പറയുന്നു. പരാതിയില്‍ ഉറച്ച് നിന്നതോടെ യുവതിയെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു.

Update: 2019-09-06 18:26 GMT

കാസര്‍കോട്: താല്‍ക്കാലിക ജീവനക്കാരിയായ യുവതിയെ കാസര്‍കോട് റവന്യൂ റിക്കവറി തഹസില്‍ദാര്‍ കടന്ന് പിടിച്ചെന്നും മോശമായി പെരുമാറിയെന്നും പരാതി. സംഭവത്തില്‍ പോലിസ് അന്വേഷണം ആരംഭിച്ചു. സ്വീപ്പര്‍ തസ്തികയിലുള്ള താല്‍ക്കാലിക ജീവനക്കാരിയാണ് പരാതിനല്‍കിയത്.

ജോലിക്കിടെ ഓഫീസിനകത്ത് വച്ച് റവന്യൂ റിക്കവറി തഹസില്‍ദാറായ എസ് ശ്രീകണ്ഠന്‍ നായര്‍ തന്നോട് അപമര്യാദയായി പെരുമാറിയെന്നാണ് യുവതി പറയുന്നത്. കഴിഞ്ഞമാസമാണ് യുവതി ആറുമാസത്തെ താല്‍ക്കാലിക കാലാവധിയില്‍ ജോലിയില്‍ പ്രവേശിക്കുന്നത്. ഓഗസ്റ്റ് പതിനാറിന് രാവിലെയാണ് സംഭവം നടന്നതെന്ന് പരാതിയില്‍ പറയുന്നു. പരാതിയില്‍ ഉറച്ച് നിന്നതോടെ യുവതിയെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു.

ജോലി കൃത്യമായി ചെയ്യാത്തതിന് പരാതിക്കാരിയോട് ദേഷ്യപ്പെട്ടിരുന്നെന്നും ഇതാണ് ആരോപണത്തിന് കാരണമെന്നുമാണ് തഹസില്‍ദാര്‍ പറയുന്നത്. കഴിഞ്ഞ ദിവസം ഇയാള്‍ക്ക് തിരുവനന്തപുരത്തേക്ക് ജോലിമാറ്റവും ലഭിച്ചു.

Tags:    

Similar News