ഒമ്പത് വയസ്സുകാരിയെ പീഡിപ്പിച്ച പ്രതിക്ക് 20 വര്‍ഷം തടവും പിഴയും

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ വണ്ടിപ്പെരിയാര്‍ സ്വദേശി മനോജിനാണ് തൊടുപുഴ പോക്‌സോ കോടതി ശിക്ഷ വിധിച്ചത്.

Update: 2019-12-12 10:36 GMT

ഇടുക്കി: വണ്ടിപ്പെരിയാറില്‍ ഒമ്പത് വയസ്സുകാരിയെ ബലാല്‍സംഗം ചെയ്ത കേസില്‍ പ്രതിക്ക് 20 വര്‍ഷം തടവും രണ്ടുലക്ഷം രൂപ പിഴയും. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ വണ്ടിപ്പെരിയാര്‍ സ്വദേശി മനോജിനാണ് തൊടുപുഴ പോക്‌സോ കോടതി ശിക്ഷ വിധിച്ചത്.

2014ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുട്ടിയുടെ അമ്മയുടെ സുഹൃത്താണ് പ്രതി. വണ്ടിപ്പെരിയാര്‍ പോലിസാണ് കേസില്‍ അന്വേഷണം നടത്തിയത്. പിഴയടയ്ക്കാത്ത പക്ഷം പ്രതി രണ്ടുവര്‍ഷംകൂടി തടവ് അനുഭവിക്കേണ്ടിവരും. 

Tags:    

Similar News