ലൈംഗീക പീഢന പരാതി; വിജയ് ബാബുവിനെതിരെ പ്രഥമ ദൃഷ്ട്യാ തെളിവുണ്ടെന്ന് പോലിസ്
കേസില്‍ അന്വേഷണം നടന്നു വരികയാണ്.യുവതി പരാതിയില്‍ പറഞ്ഞിരിക്കുന്ന സ്ഥലങ്ങളില്‍ ഒന്നുരണ്ടിടത്ത് പോലിസ് തെളിവെടുപ്പ് നടത്തിയിട്ടുണ്ട്.ബാക്കി കുറച്ച് സ്ഥലങ്ങള്‍ കൂടിയുണ്ട്.യുവതിയുടെ പരാതിയില്‍ വാസ്തവമുണ്ടെന്ന് പ്രഥമ ദൃഷ്ട്യാ സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്.കൂടുതല്‍ തെളിവു ശേഖരണം നടത്തിവരികയാണ്
കൊച്ചി: യുവതിയുടെ ലൈംഗീക പീഢന പരാതിയില്‍ നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെതിരെ പ്രഥമ ദൃഷ്ട്യാ തെളിവുണ്ടെന്ന് കൊച്ചി സിറ്റി പോലിസ് കമ്മീഷണര്‍ സി എച്ച് നാഗരാജു മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.വിജയ് ബാബുവിനെതിരെ ലൈംഗീക പീഢന പരാതി നല്‍കിയ ഇരയായ യുവതിയുടെ പേര് സോഷ്യല്‍ മീഡിയയിലൂടെ വെളിപ്പെടുത്തിയതിന് ഐ ടി ആക്ട് പ്രകാരം മറ്റൊരു കേസും വിജയ് ബാബുവിനെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
കേസില്‍ അന്വേഷണം നടന്നു വരികയാണ്.യുവതി പരാതിയില്‍ പറഞ്ഞിരിക്കുന്ന സ്ഥലങ്ങളില്‍ ഒന്നുരണ്ടിടത്ത് പോലിസ് തെളിവെടുപ്പ് നടത്തിയിട്ടുണ്ട്.ബാക്കി കുറച്ച് സ്ഥലങ്ങള്‍ കൂടിയുണ്ട്.യുവതിയുടെ പരാതിയില്‍ വാസ്തവമുണ്ടെന്ന് പ്രഥമ ദൃഷ്ട്യാ സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്.കൂടുതല്‍ തെളിവു ശേഖരണം നടത്തിവരികയാണ്.പ്രതി ദുബായിലാണെന്നാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തിലാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്.വിമാനത്താവളത്തില്‍ എത്തിയാല്‍ അദ്ദേഹത്തെ കസ്റ്റഡിയില്‍ എടുക്കുമെന്നും കൊച്ചി സിറ്റി പോലിസ് കമ്മീഷണര്‍ സി എച്ച് നാഗരാജു പറഞ്ഞു.