മട്ടന്നൂര്‍ നഗരസഭ തിരഞ്ഞെടുപ്പില്‍ റെക്കോര്‍ഡ് പോളിങ്; വോട്ടിങ് ശതമാനം 84.61

ആകെ 38,811 വോട്ടര്‍മാരില്‍ 32,837 പേരാണ് വോട്ടുചെയ്തത്. ഇതില്‍ 14,931 പുരുഷന്മാരും 17,906 സ്ത്രീകളും ഉള്‍പ്പെടുന്നു.

Update: 2022-08-20 17:21 GMT

മട്ടന്നൂര്‍: നഗരസഭ തിരഞ്ഞെടുപ്പില്‍ റെക്കോഡ് പോളിങ്. 84.61 ശതമാനം പേര്‍ വോട്ടുചെയ്തു. ആകെ 38,811 വോട്ടര്‍മാരില്‍ 32,837 പേരാണ് വോട്ടുചെയ്തത്. ഇതില്‍ 14,931 പുരുഷന്മാരും 17,906 സ്ത്രീകളും ഉള്‍പ്പെടുന്നു. 2017ലെ പോളിങ് ശതമാനം 82.91 ആയിരുന്നു. 1997ല്‍ 80.50, 2002ല്‍ 76.17, 2007ല്‍ 83.10, 2012ല്‍ 83.75 എന്നിങ്ങനെയായിരുന്നു പോളിങ് ശതമാനം. 2012ലെ പോളിങ് ശതമാനത്തെയും ഇത്തവണ കടത്തിവെട്ടി.

ഏറ്റവും കൂടുതല്‍ പേര്‍ വോട്ട് രേഖപ്പെടുത്തിയത് മേറ്റടിയിലാണ് 95.13 ശതമാനം. കുറവ് മട്ടന്നൂര്‍ വാര്‍ഡില്‍ 72.35 ശതമാനം. നാലു വാര്‍ഡുകളില്‍ 90ല്‍ കൂടുതലാണ് പോളിങ്. വോട്ടെണ്ണല്‍ തിങ്കളാഴ്ച രാവിലെ 10ന് മട്ടന്നൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. ഒരു മണിക്കൂറിനുള്ളില്‍ പൂര്‍ത്തിയാക്കുന്ന തരത്തിലാണ് ക്രമീകരണം.

Tags:    

Similar News