നഗരത്തിലെ യാചകരെ കൊവിഡ് പരിശോധന നടത്തി മാറ്റിപ്പാർപ്പിക്കും

നഗരത്തിൽ കൊവിഡ് സമൂഹ വ്യാപന ഭീഷണികൾ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് ഇവരെ ആന്റിജൻ പരിശോധന നടത്തിയ ശേഷം സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റുന്നത്.

Update: 2020-07-25 11:45 GMT

തിരുവനന്തപുരം: നഗരത്തിൽ അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന യാചകരെ കണ്ടെത്തി ഇവർക്ക് കൊവിഡ് പരിശോധന നടത്തിയ ശേഷം അട്ടക്കുളങ്ങര സെൻട്രൽ സ്‌കൂളിലേക്ക് ഞായറാഴ്ച മുതൽ മാറ്റി പാർപ്പിക്കുമെന്ന് മേയർ കെ ശ്രീകുമാർ അറിയിച്ചു. നഗരസഭയും സാമൂഹ്യ സുരക്ഷാ മിഷനും ചേർന്നാണ് മാറ്റി പാർപ്പിക്കുന്നത്.

ആദ്യത്തെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചപ്പോൾ തന്നെ നഗരത്തിലെ മുഴുവൻ യാചകർക്കായും നഗരസഭ ക്യാമ്പുകൾ ഒരുക്കിയിരുന്നു. ലോക്ക് ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചതിനെ തുടർന്ന് പലരും കൊഴിഞ്ഞ് പോവുകയായിരുന്നു.

നഗരത്തിൽ കൊവിഡ് സമൂഹ വ്യാപന ഭീഷണികൾ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് ഇവരെ ആന്റിജൻ പരിശോധന നടത്തിയ ശേഷം സുരക്ഷിത കേന്ദ്രത്തിലേക്ക് നഗരസഭയും സാമൂഹ്യ സുരക്ഷാ മിഷനും ചേർന്ന് മാറ്റി പാർപ്പിക്കുന്നത്.

Tags:    

Similar News